‘അത് എനിക്ക് തന്നേക്കു എന്നു ഞാൻ അവരോട് പറഞ്ഞില്ല, മച്ചാഡോയെ അഭിനന്ദിച്ച് ട്രംപ്

Advertisement

വാഷിംങ്ടണ്‍. നൊബേൽ ജേതാവ് മരിയ കൊറീന മച്ചാഡോയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.മച്ചാഡോ വിളിച്ചിരുന്നുവെന്നും താങ്കളുടെ ബഹുമാനാർത്ഥം താൻ ഈ സമ്മാനം സ്വീകരിക്കുന്നുവെന്നും പറഞ്ഞുവെന്നും ട്രംപ്. താങ്കളാണ് സമ്മാനം അർഹിക്കുന്നതെന്നും മച്ചാഡോ പറഞ്ഞതായി ട്രംപ്. എന്നാൽ ‘അത് എനിക്ക് തന്നേക്കു എന്നു താൻ അവരോട് പറഞ്ഞില്ലെന്നും’ പുഞ്ചിരിയോടെ ട്രംപ്. മച്ചാഡോ വളരെ നല്ലയാളാണെന്നും അവരെ താൻ സഹായിച്ചുകൊണ്ടിരിക്കുന്നുവെന്നും ട്രംപ്.

നോബേൽ ലഭിക്കാത്തതിൽ തനിക്ക് അസന്തുഷ്ടിയില്ലെന്നും ട്രംപ്. ദശലക്ഷക്കണക്കിനു ജീവനുകൾ രക്ഷിച്ചതിനാൽ സന്തുഷ്ടനെന്നും ട്രംപ്. വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം. ട്രംപിന് നൊബേൽ നൽകാത്തതിൽ നേരത്തെ വൈറ്റ് ഹൗസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു

Advertisement