ശബരിമലയിലെ സ്വർണമോഷണം, ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി ഇടക്കാല ഉത്തരവ്

Advertisement

കൊച്ചി.ശബരിമലയിലെ സ്വർണമോഷണത്തിൽ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി ഇടക്കാല ഉത്തരവ്.
ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് കൈമാറിയ വാതിൽപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡ്‌. സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി ആകെ നൽകിയത് 3 ഗ്രാം സ്വർണ്ണം മാത്രമെന്നും കണ്ടെത്തൽ.

ദ്വാരപാലക സ്വർണ്ണപ്പാളിയിൽ മാത്രമല്ല, സന്നിധാനത്തെ ശ്രീകോവിലിന്റെ വാതിൽ പാളിയിലും സ്വർണ്ണ തിരിമറി നടന്നിട്ടുണ്ട്.
വിശദമായ അന്വേഷണം വേണമെന്നാണ് കോടതി നിർദേശം. ദ്വാരപാലക സ്വർണ്ണപ്പാളി മോഷണം കഥ ഇങ്ങനെ.

989 ഗ്രാം സ്വർണം വേർതിരിച്ചെടുത്ത ശേഷം അതിന്റെ ബാക്കിപത്രവും കൈമാറ്റവും സംബന്ധിച്ച വിവരങ്ങൾ ഹൈക്കോടതിയുടെ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട് ക്രിയേഷൻസ് അവരുടെ ചിലവിലേക്കായി 109 ഗ്രാം സ്വർണം എടുത്തു. 394.91 ഗ്രാം സ്വർണം മാത്രമാണ് യഥാർത്ഥത്തിൽ പൂശിയിരിക്കുന്നത്. ശേഷിക്കുന്ന 474.91 ഗ്രാം സ്വർണമാണ് കട്ടിയാക്കി കൈമാറിയിരിക്കുന്നത്. ഇത് ഉണ്ണികൃഷ്ണൻ പോറ്റിയിലേക്ക് എത്തിയെങ്കിലും ദേവസ്വം ബോർഡിന് കൈമാറിയിട്ടില്ലന്നാണ് വിജിലൻസ് കണ്ടെത്തൽ.

തങ്ങളുടെ കൈവശം കിട്ടിയത് ഒരു തരി സ്വർണ്ണം ഇല്ലെന്ന ക്രിയേഷൻസിന്റെ വാദവും ഇതോടെ പൊളിഞ്ഞു. മഹസർ മുതൽ സ്വർണ്ണം വേർതിരിച്ചെടുത്ത് അടിച്ചുമാറ്റി ഇതുവരെ നീളുന്ന ആസൂത്രിത മോഷണമാണ് നടന്നിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം ശബരിമല സ്വർണ്ണകൊള്ളയുടെ ചുരുളഴിക്കുമെന്ന് ദേവസ്വം ബെഞ്ച് പ്രത്യാശിച്ചു.

Advertisement