ആലുവ.അരൂരിൽ നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം ആലുവ പെരിയാറിന്റെ തീരത്ത്. കളപ്പുരക്കൽ ജോസഫിന്റെ ഭാര്യ ലിയോണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ലിയോണിയെ കാണാതായത്. അരൂർ പോലീസും ബന്ധുക്കളും അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് ഇന്ന് ഉച്ചയോടെ മൃതദേഹം പെരിയാർ തീരത്ത് കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.






































