കൊച്ചി.ശബരിമലയിൽ സ്വർണ്ണം തിരിമറി നടന്നതായി ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമെന്ന് ഹൈകോടതി.
കേസെടുത്ത് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ട
ദ്വാരപാലക പാളി ചെമ്പാണെന്ന് എഴുതിയ എക്സിക്യൂട്ടീവ് ഓഫീസറുടെ ഇടപെടൽ ദൂരുഹമെന്ന് ഹൈക്കോടതി നിരീക്ഷണം.
ദേവസ്വം വിജിലൻസ് SP നേരിട്ട് ഹാജരായാണ് 20 പേജുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
ശബരിമല സ്വർണ്ണ മോഷണത്തിലെ വിജിലൻസ് കണ്ടെത്തലുകൾ ഗുരുതരമെന്ന് ഹൈക്കോടതി. 2019 ലെ ദ്വാരപ്പാലകപാളി
ഉണ്ണികൃഷ്ണൻ കൊടുത്തുവിട്ട മഹസർ
മുതൽ ആരംഭിക്കുന്നു വീഴ്ചകൾ. സ്വർണത്തിന് പകരം ചെമ്പന്ന് രേഖപ്പെടുത്തിയതാണ് ദൂരുഹതയുടെ തുടക്കം.
സത്യം പുറത്തു കൊണ്ടുവരാൻ നിഷ്പക്ഷവും – സുതാര്യവുമായ അന്വേഷണം നടത്താനാണ്
ദേവസ്വം ബെഞ്ചിന്റെ നിർദേശം. അന്വേഷണ ഉദ്യോഗസ്ഥൻ എസ് ശശിധരൻ നേരിട്ട് ഹാജരായി. രണ്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ വേണമെന്ന് ആവശ്യം കോടതി അംഗീകരിച്ചു. ഇതിനായി ഡിജിപിയെ കക്ഷിച്ചേർത്തു. പരാതികളിൽ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യണമെന്ന കാര്യത്തിൽ SIT യ്ക്ക് തീരുമാനമെടുക്കാം. 6 ആഴ്ചയ്ക്കുളളിൽ അന്വേഷണ റിപ്പോർട്ട് നൽകണം. രണ്ടാഴ്ച്ച കൂടുമ്പോൾ പുരോഗതിയറിയിക്കാനാണ് നിർദേശം.
2025 ൽ കോടതി അനുമതിയില്ലാതെ ദ്വാരപാലക സ്വർണ്ണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയതിനെതിരെ സ്പെഷ്യൽ കമ്മീഷണർ നൽകിയ റിപ്പോർട്ടാണ് ശബരിമലയിലെ സ്വർണ്ണ മോഷണം പുറത്തുകൊണ്ടുവരാൻ വഴിതിരിവായത്.
ദേവസ്വം ബെഞ്ചിന്റെ ഇടപെടലും





































