പാലായിൽ സ്വകാര്യ ബസ് ജീവനക്കാർ ഇന്നും പണിമുടക്കി

Advertisement

കോട്ടയം .പാലായിൽ സ്വകാര്യ ബസ് ജീവനക്കാർ ഇന്നും പണിമുടക്കി . ബസ് ജീവനക്കാരെ മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക് . സ്വകാര്യ ബസുകൾ പൂർണമായും പണിമുടക്കിയത് ജനജീവിതത്തെയും ബാധിച്ചു.

കഴിഞ്ഞദിവസമാണ് കൺസഷൻ നൽക്കാത്തതിനെതിരെ എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തിയത് .ഇതിനിടയിൽ ബസ് ജീവനക്കാരുമായി സംഘർഷം ഉണ്ടാവുകയായിരുന്നു .സംഘർഷത്തിൽ രണ്ട് ബസ് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് തുടർന്നായിരുന്നു ഇന്നലെ മിന്നൽ പണിമുടക്ക് ബസ് ജീവനക്കാർ നടത്തിയത് . പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാതെ വന്നതോടെ സമരം ഇന്നത്തേക്ക് കൂടി നീട്ടി

മീനച്ചിൽ താലൂക്കിലെ എല്ലാ മേഖലയിലേക്കുള്ള ബസ് സർവീസുകളും പണിമുടക്കിൽ പങ്കെടുത്തു . ഇത് തുടർന്ന് ജന ജീവിതത്തെ കാര്യമായി പണിമുടക്ക് ബാധിച്ചു .കെഎസ്ആർടിസി ആശ്രയിച്ചാണ് ഭൂരിഭാഗം പേരും യാത്ര ചെയ്തത്

മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടർന്നേക്കുമെന്നും സൂചനയുണ്ട് . അതേസമയം ബസ് തൊഴിലാളികളുമായി ചർച്ച നടത്താനുള്ള നീക്കവും നടക്കുന്നുണ്ട്.

Advertisement