തിരുവനന്തപുരം. കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കൊളേജുകളിൽ ഇന്ന് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടക്കും. സർവകലാശാലയ്ക്ക് കീഴിലെ 76 കോളേജുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് കോളേജുകളിൽ ക്രമസമാധാന പ്രശ്നം മൂലം തെരഞ്ഞെടുപ്പ് റദ്ദാക്കി. തിരുവനന്തപുരം പാങ്ങോട് മന്നാനിയ കോളേജ്, വർക്കല എസ് എൻ കോളേജ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളേജിൽ എസ്എഫ്ഐയുടെ ഹർജിയെ തുടർന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു. പാർലമെൻററി രീതിയിലാണ് ക്യാമ്പസുകളിൽ തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ 9 മുതൽ ക്ലാസ് കൗൺസിലർമാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള വോട്ടിംഗ് ആരംഭിക്കും. അത് പൂർത്തിയായ ഉടൻ യൂണിയൻ ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടക്കും. പിന്നാലെ ഉച്ചയ്ക്ക് മൂന്നുമണിയോടുകൂടി ആകും ഫലപ്രഖ്യാപനം നടക്കുക. സംഘർഷ സാധ്യതയുള്ള കലാലയങ്ങളിൽ പ്രത്യേക പോലീസ് സുരക്ഷ ഏർപ്പെടുത്തും.
Home News Breaking News കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കൊളേജുകളിൽ ഇന്ന് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്





































