റദ്ദാക്കിയ മോട്ടോർ വാഹന വകുപ്പ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഇന്ന് വീണ്ടും നടത്തും

Advertisement

തിരുവനന്തപുരം.സംഘാടനത്തിൽ പിഴവുണ്ടെന്ന് ആരോപിച്ച് ഗതാഗത മന്ത്രി റദ്ദാക്കിയ മോട്ടോർ വാഹന വകുപ്പ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ഇന്ന് വീണ്ടും നടത്തും. രാവിലെ പത്തിന് പേരൂർക്കട കെഎസ്ആർടിസി ഡിപ്പോയിലാണ് ഫ്ലാഗ് ഓഫ് ചടങ്ങ്. മന്ത്രി ഗണേഷ് കുമാർ മോട്ടോർ വാഹന വകുപ്പിന്റെ പുതിയ 52 വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യും. കനകക്കുന്നിൽ ആയിരുന്നു ആദ്യ ഫ്ലാഗ് ഓഫ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. കാഴ്ചക്കാരില്ലാത്തതിനാൽ പരിപാടി പകുതിയിൽ നിർത്തിവച്ച മന്ത്രിയുടെ നടപടി വലിയ വിവാദമായി. പിന്നാലെ വാഹനങ്ങൾ ആനയറ ഗ്യാരേജിൽ പിടിച്ചിടുകയും ചെയ്തു.  പരിപാടി സംഘടിപ്പിക്കുന്നതിൽ ATO ക്ക് വീഴ്ച പറ്റിയെന്ന് ആരോപിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

Advertisement