തിരുവനന്തപുരം. കോടീശ്വരന് ദ്വാരപാലക ശിൽപ്പം മറിച്ച് വിറ്റെന്ന പരാമർശത്തിൽ പ്രതിപക്ഷ നേതാവിനെതിരെ നോട്ടീസ് അയച്ച് മുൻ
മന്ത്രി കടകംപളളി സുരേന്ദ്രൻ.പരാമർശം പിൻവലിച്ചില്ലെങ്കിൽ 2 കോടി രൂപ നഷ്ട പരിഹാരം അവശ്യപ്പെട്ട് കേസ് നൽകും
എന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്. വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി
സതീശൻ പ്രതികരിച്ചു.സ്വർണം പോയതിൻെറ ഉത്തരവാദിത്വം അന്നത്തെ ദിവസം മന്ത്രിക്ക്
തന്നെയാണെന്നും സതീശൻ ആവർത്തിച്ചു
തിരുവനന്തപുരത്തെ അഭിഭാഷകൻ എം.രാജഗോപാലൻ നായർ മുഖേനയാണ് മുൻ ദേവസ്വം മന്ത്രിയായ കടകംപളളി
സുരേന്ദ്രൻ പ്രതിപക്ഷ നേതാവിന് വക്കീൽ നോട്ടീസ് അയച്ചത്.ശബരിമലയിലെ ദ്വാരപാലക ശിൽപ്പം ഏത് കോടീശ്വരൻെറ
പക്കലാണെന്ന് കടകംപളളിക്ക് അറിയാം എന്ന പ്രതിപക്ഷ നേതാവിൻെറ പരാമർശം മാനഹാനി ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.എന്ത് തെളിവിൻെറ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചതെന്ന് വ്യക്തമാക്കുകയോ
പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം അല്ലാത്തപക്ഷം 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്. മാനനഷ്ടക്കേസിനെ പേടിക്കുന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിൻെറ പ്രതികരണം
നിയമസഭയിലെ ചർച്ചയിൽ സംസാരിച്ച കടകംപളളി നിയമ നടപടിയെ കുറിച്ചോ പ്രതിപക്ഷ നേതാവിൻെറ
ആരോപണത്തെപ്പറ്റിയോ പ്രതികരിച്ചില്ല





































