ഫേസ്ബുക്ക് കമന്റിന്റെ പേരിൽ മുൻ നേതാവിനെ DYFI  ബ്ലോക്ക് നേതാക്കൾ അതിക്രൂരമായി  മർദ്ദിച്ചു, യുവാവ് വെൻ്റിലേറ്റിൽ

Advertisement

പാലക്കാട്. വാണിയംകുളത്ത് ഫേസ്ബുക്ക് കമന്റിന്റെ പേരിൽ മുൻ നേതാവിനെ DYFI  ബ്ലോക്ക് നേതാക്കൾ അതിക്രൂരമായി  മർദ്ദിച്ചു. വാണിയംകുളം പനയൂർ സ്വദേശി വിനേഷിനാണ് ഗുരുതര പരുക്കേറ്റത് .  ബ്ലോക്ക് സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടതാണ് പ്രകോപനം.  വിനേഷിനെ മർദിച്ച പ്രതികളെ കോഴിക്കോട് നിന്നും പിടികൂടി.


ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് സെക്രട്ടറി സി.രാകേഷിന്റെ ഫെസ്‌ബുക് പോസ്റ്റിനു താഴെ പനയൂർ സ്വദേശിയും ഡിവൈഎഫ്ഐ മുൻ മേഖല കമ്മിറ്റിയംഗവുമായ വിനേഷ് കമെന്റ് ഇട്ടത്തോടെയാണ് സംഘർഷങ്ങളിലേക്ക് നയിച്ച സംഭവങ്ങൾക്ക് തുടക്കമാവുന്നത്.
ഡിവൈഎഫ്ഐ നടത്തുന്ന പഞ്ചഗുസ്തി മത്സരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട്  പോസ്റ്റിനു താഴെ ഇത്തരം പരിപാടികൾ കൊണ്ട് ജനങ്ങൾക്ക് എന്തുപകാരം എന്ന് ചോദിച്ചാണ്  വിനേഷ്  കമന്റിട്ടത്.  ഇതിൽ പ്രകോപിതരായാണ് ബ്ലോക്ക് സെക്രട്ടറി രാകേഷിൻ്റെ നേതൃത്വത്തിൽ 6 അംഗ സംഘം വിനേഷിനെ മർദ്ദിച്ചത്. വാണിയംകുളം ചന്തയ്ക്ക് സമീപത്ത് വച്ചും , പനിയൂരിലും വച്ചും ആക്രമണം നേരിട്ട വിനേഷിനെ പരിക്കേറ്റ നിലയിൽ വീട്ടുമുറ്റത്ത് നിന്നാണ് ബന്ധുക്കൾ കണ്ടെത്തുന്നത്. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദ്ദിച്ചുവെന്ന് വിനീഷ് ബന്ധുക്കളെ അറിയിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ  വെൻ്റിലേറ്ററിൽ തുടരുകയാണ്.  സംഭവത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റംഗം ഹാരിസ്, കൂനത്തറ മേഖല കമ്മിറ്റി ഭാരവാഹികളായ സുർജിത്,കിരൺ എന്നിവർ കോഴിക്കോട് വെച്ച് പോലീസിന്റെ പിടിയിലായി. ആക്രമണം നേരിട്ട വിനീഷിന്റേത് പാർട്ടി കുടുംബമാണെന്നും, സംഭവം പരിശോധിച്ച നടപടി സ്വീകരിക്കുമെന്നും സിപിഐഎം ഏരിയ സെക്രട്ടറി പ്രതികരിച്ചു


ആക്രമണം നടന്ന വാണിയംകുളത്തും പനയൂരിലും തെളിവെടുപ്പ് നടത്തിയ പോലീസ് , ആക്രമണത്തിന് നേതൃത്വം കൊടുത്ത ബ്ലോക്ക് സെക്രട്ടറി രാഗേഷിന് വേണ്ടി തിരച്ചിൽ തുടരുകയാണ്. 


Advertisement