വാച്ച്
ആന്റ് വാ‌‍ർഡിനെ ആക്രമിച്ചുവെന്നാരോപിച്ച് മൂന്ന് പ്രതിപക്ഷ എം എൽ എ മാർക്ക് സസ്പെൻഷൻ, അംഗീകാരമെന്ന് പ്രതിപക്ഷം

Advertisement



തിരുവനന്തപുരം.സഭാ തലത്തിലെ പ്രതിഷേധത്തിനിടെ വാച്ച്
ആന്റ് വാ‌‍ർഡിനെ ആക്രമിച്ചുവെന്നാരോപിച്ച്
3 പ്രതിപക്ഷ എം.എൽ.എമാരെ നിയമസഭയിൽ
നിന്ന് സസ്പെന്റ് ചെയ്തു.കോൺഗ്രസ് MLAമാരായ
റോജി.എം.ജോൺ,എം.വിൻസെൻെറ്, സനീഷ്
കുമാർ ജോസഫ് എന്നിവരെയാണ് സസ്പെന്റ്
ചെയ്തത്.സസ്പെൻഷനെ അയ്യപ്പന്റെ മുതൽ കവർന്നെടുത്തതിനെതിരെയുള്ള പോരാട്ടത്തിന്റെ
അംഗീകാരമായി ജനം കരുതുമെന്ന് പ്രതിപക്ഷ
നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു.സ്വ‍ർ‍ണ
മോഷണ വിവാദത്തിൽ രാജിയില്ലെന്ന് ദേവസ്വം
മന്ത്രി വി.എൻ.വാസവനും നിയമസഭയിൽ
പ്രഖ്യാപിച്ചു.


പാർലമെന്ററി കാര്യമന്ത്രി എം.ബി.രാജേഷാണ്
പ്രതിപക്ഷ എം.എൽ.എമാരെ സസ്പെന്റ്
ചെയ്യണമെന്ന പ്രമേയം അവതരിപ്പിച്ചത്.പ്രതിപക്ഷം
സഭ ബഹിഷ്കരിച്ച ശേഷമായിരുന്നു പ്രമേയം.
സഭാ ചട്ടങ്ങളും  നടപടിക്രമങ്ങളും 
കീഴ് വഴക്കങ്ങളും ലംഘിച്ച് കൊണ്ട് സഭയുടെ
ചീഫ് മാർഷലിനെ ആക്രമിച്ച് പരുക്കേൽപ്പിച്ചു.
ഇതിലൂടെ  സഭയുടെയും സഭാധ്യക്ഷൻെറയും
അവകാശങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ്
സസ്പെന്റ് ചെയ്യണമെന്ന പ്രമേയം അവതരിപ്പിച്ചത്

ഈ സഭാ സമ്മേളനത്തിൻെറ  ശേഷിക്കുന്ന
സമയത്തേക്കാണ് സസ്പെൻഷൻ.സഭ ഇന്ന്
പിരിഞ്ഞ സാഹചര്യത്തിൽ സസ്പെൻഷന്
വലിയ ആഘാതമൊന്നും ഉണ്ടാക്കില്ല.
സസ്പെൻഷനെ അംഗീകാരമായി കാണുന്നു
എന്നാണ് പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം

ശബരിമല സ്വർണമോഷണത്തിലെ രാജി
ആവശ്യം ദേവസ്വം മന്ത്രി വി.എൻ.വാസവൻ
തളളി.ഗുരുവായൂ‍ർ ദേവസ്വം ബില്ലിലെ ചർച്ചക്ക്
മറുപടി പറയുമ്പോഴായിരുന്നു പ്രതികരണം

ശബരിമല സമരത്തിന് മറുപടിയെന്നോണം
പ്രചരണോപാധിയായി അവതരിപ്പിക്കാനാണ്
സഭാ സമ്മേളനത്തിൻെറ അവസാനദിനം 3
എം.എൽ.എമാരെ സസ്പെന്റ് ചെയ്തതെന്ന്
വ്യക്തമാണ്

Advertisement