ഇൻസ്റ്റാഗ്രാം വഴി പരിചയം; നാദാപുരത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവം: ബസ് ജീവനക്കാരുള്‍പ്പെടെ അഞ്ച് പേര്‍ കസ്റ്റഡിയില്‍

Advertisement

കോഴിക്കോട്: നാദാപുരത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച് പേർ അറസ്റ്റില്‍. സ്വകാര്യ ബസിലെ ജീവനക്കാർ അടക്കമുള്ളവരാണ് പിടിയിലായത്.

22 മുതല്‍ 25 വയസുവരെ പ്രായമുള്ളവരാണ് പ്രതികള്‍.

കഴിഞ്ഞ ദിവസം സ്കൂളിലെ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി പിഡനം വെളിപ്പെടുത്തിയത്. ഹെഡ്മാസ്റ്ററാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതികള്‍ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചതെന്നാണ് വിവരം. പല സ്ഥലങ്ങളിലായില്‍ വച്ചായിരുന്നു പീഡനം എന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. നിലവില്‍ അഞ്ച് കേസുകളാണ് രജിസ്റ്റ‍ർ ചെയ്തിരിക്കുന്നത്.

Advertisement