തൃശൂര്‍. ട്രെയിനിൽ കുഴഞ്ഞുവീണ യുവാവ് ആംബുലൻസ് കിട്ടാതെ പ്ലാറ്റ്ഫോമിൽ കിടന്നു മരിച്ച സംഭവം റെയിൽവേ വാദം തള്ളി സഹയാത്രികര്‍. ആംബുലൻസ് കിട്ടുന്നതിന് അരമണിക്കൂറോളം വൈകിയെന്ന് സഹയാത്രികൻ
ആംബുലൻസ് കിട്ടാഞ്ഞതിനെ തുടർന്ന് മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ വച്ച് തന്നെ ശ്രീജിത്ത് മരിച്ചുവെന്ന് അശ്വിൻ. യാത്രക്കാർ ചങ്ങല വലിച്ചാണ് ട്രെയിൻ നിർത്തിയത് എന്ന വാദം തള്ളി. ടി ടി ഇ മുഖാന്തരം വിവരം കൈമാറിയാണ് മുളങ്കുന്നത്തുകാവിൽ ട്രെയിൻ നിർത്തിയത്. റെയിൽവേ സ്റ്റേഷനിൽ ആംബുലൻസ് അടക്കം സജ്ജീകരിക്കുമെന്ന് TTE മാർക്ക ഉറപ്പ് ലഭിച്ചിരുന്നു
പക്ഷേ ശ്രീജിത്തിനെ അവിടെ എത്തിച്ചപ്പോഴാണ് ആംബുലൻസ് ഇല്ല എന്ന കാര്യം മനസ്സിലായത്. ഇതോടെ സ്റ്റേഷനിൽ ഉണ്ടായിരുന്ന ജീവനക്കാരുമായി ടിടിഇമാർ തന്നെ തർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടയിൽ ട്രെയിൻ എടുക്കാൻ സിഗ്നൽ നൽകി. പകുതിയോളം യാത്രക്കാർ ട്രെയിനിന് പുറത്ത് നിൽക്കുന്നതിനിടയിലാണ് ട്രെയിൻ എടുക്കാൻ നോക്കിയത്. ഇതോടെ ടിടിഇ തന്നെ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി
































