2025 ഒക്ടോബർ 09 വ്യാഴം
🌴 കേരളീയം🌴
🙏 സംസ്ഥാനത്ത് ക്ഷേമ സര്‍വെ നടത്താന്‍ ലക്ഷ്യമിട്ടുള്ള സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാമിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
🙏 നിയമസഭാ സമ്മേളനം ഇന്ന് അവസാനിപ്പിച്ചേക്കും. ശബരിമല സ്വര്‍ണപ്പാളി വിവാദത്തെ തുടര്‍ന്നുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തില്‍ തുടര്‍ച്ചയായി നിയമസഭാ സമ്മേളനം സ്തംഭിക്കുന്ന സാഹചര്യത്തിലാണിത്.

🙏 ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അനൗദ്യോഗിക അന്വേഷണം ആരംഭിച്ചു. സംഘത്തിലെ രണ്ട് എസ് ഐമാര്‍ വൈകിട്ട് തിരുനന്തപുരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എത്തി വിജിലന്‍സ് എസ് പിയുമായി കൂടിക്കാഴ്ച നടത്തി.
🙏 മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ അന്യഗ്രഹജീവികളായി കണക്കാക്കാനാകില്ലെന്നും അന്തസ്സോടെ ജീവിക്കാനുള്ള വയനാട് നിവാസികളുടെ മൗലികാവകാശമാണ് അപകടത്തിലായിരിക്കുന്നതെന്നും വായ്പ എഴുതിത്തള്ളുന്ന വിഷയത്തില്‍ കേരള ഹൈക്കോടതി.

🙏 വയനാടിന് കൂടുതല്‍ കേന്ദ്ര സഹായം, കേരളത്തിന് എയിംസ് തുടങ്ങിയ നിര്‍ണായക ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയില്‍. ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കാണും.
🙏കേരളത്തിന് മൂന്നാം വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എറണാകുളം-ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചെന്നാണ് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചത്.
🙏 താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വെച്ച് ഡോക്ടറെ വെട്ടിയ സംഭവത്തില്‍ കുറ്റബോധമില്ലാതെ പ്രതി സനൂപ്. താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് സനൂപിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, സംഭവത്തില്‍ യാതൊരു കുറ്റബോധവുമില്ലാതെയായിരുന്നു സനൂപിന്റെ പ്രതികരണം.

🙏 താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍ക്കെതിരായ ആക്രമണം അത്യന്തം അപലപനീയമാണെന്നും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.
🙏 താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും. ബാക്കി ജോലികളില്‍ നിന്ന് വിട്ട് നില്‍ക്കും.
🙏 സംസ്ഥാനത്ത് എട്ട് ദിവസത്തിനിടെ പത്ത് പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഇതുവരെ 98 പേര്‍ക്കാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. അതില്‍ 22 പേരുടെ മരണവും സ്ഥീരീകരിച്ചു.

🙏 പത്തനംതിട്ട അയിരൂര്‍ സ്വദേശിയായ രാമചന്ദ്രന്‍ നായര്‍ സമര്‍പ്പിച്ച 58 പവന്റെ ഉരുപ്പടി കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആറന്മുള ക്ഷേത്രത്തിലെ സ്ട്രോങ്ങ് റൂം ഇന്ന് തുറന്നു പരിശോധിക്കും. വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോട് വിശദീകരണം തേടിയിരുന്നു.
🙏 കോഴിക്കോട് ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ക്ഷേത്രത്തിലെ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ടി ടി വിനോദനെതിരെ വഞ്ചന, ക്രിമിനല്‍ വിശ്വാസ ലംഘനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
🙏 പത്തനംതിട്ടയില്‍ വനിതാ എസ്ഐയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 42കാരന്‍ പിടിയില്‍. പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജിലാണ് സംഭവം. സംഭവത്തില്‍ പത്തനംതിട്ട സ്വദേശി അമീര്‍ ഖാന്‍ (42) അറസ്റ്റിലായി.

🙏 കൊച്ചിയില്‍ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്നു. കൊച്ചി കുണ്ടന്നൂര്‍ ജംഗ്ഷനില്‍ സ്റ്റീല്‍ വില്പന കേന്ദ്രത്തിലാണ് സംഭവം നടന്നത്.
🙏 കൊച്ചി വാട്ടര്‍ മെട്രോയുടെ പുതിയ ടെര്‍മിനലുകളായ മട്ടാഞ്ചേരി, വില്ലിംഗ്ഡണ്‍ ഐലന്‍ഡ് എന്നിവയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മട്ടാഞ്ചേരി ടെര്‍മിനലില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.
🙏 യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പോലീസ് സ്റ്റേഷനില്‍ ജന്മദിന കേക്ക് മുറിച്ച് വിവാദത്തിലായ കൊടുവള്ളി പോലീസ് സ്റ്റേഷന്‍ മുന്‍ ഇന്‍സ്‌പെക്ടര്‍ കെ പി അഭിലാഷിനെ സര്‍വീസില്‍ നിന്നും സസ്‌പെപെന്റ് ചെയ്തു. വിവാദത്തെ തുടര്‍ന്ന് അഭിലാഷിനെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു.

🇳🇪 ദേശീയം 🇳🇪
🙏 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗം വര്‍ധിച്ചു വരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി തന്റെ ഡീപ്ഫേക്ക് വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.
🙏 മധ്യപ്രദേശിലടക്കം വ്യാജ ചുമ സിറപ്പ് കഴിച്ച് 16 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഒരു ഡോക്ടറെ മാത്രം ബലിയാടാക്കുന്നത് ശരിയല്ലെന്നും, ഗുണനിലവാരം കുറഞ്ഞ ഇത്തരം മരുന്നുകള്‍ക്ക് അംഗീകാരം നല്‍കിയവര്‍ക്കെതിരെ നടപടി വേണമെന്നും ഓള്‍ ഇന്ത്യ ഡോക്ടര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

🙏 പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ കനത്ത മഴയും മണ്ണിടിച്ചിലും കാരണം നാളെ വരെ എല്ലാ സ്‌കൂളുകളും കോളേജുകളും അടഞ്ഞുകിടക്കും. കണക്റ്റിവിറ്റിയും ഗതാഗതവും തടസപ്പെട്ടതാണ് അവധിക്ക് പ്രധാന കാരണമെന്ന് ഗോര്‍ഖാലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.
🙏 തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രത്യേക വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം നടപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി ഉന്നത നേതൃത്വം സ്വാധീനിക്കുയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
🙏 മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ ഭരണകാലത്തൊഴികെ ഒരിക്കലും ഇന്ത്യയില്‍ ഐക്യം ഉണ്ടായിരുന്നില്ലെന്ന വിചിത്രവാദവുമായി പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്.

🇦🇽 അന്തർദേശീയം 🇦🇺
🙏 പാക്കിസ്ഥാന് യുഎസ് കൂടുതല്‍ അംറാം മിസൈലുകള്‍ നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. എഫ് 16 വിമാനങ്ങളില്‍ നിന്ന് തൊടുക്കുന്നതാണ് ഈ മിസൈലുകള്‍.
🙏 അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച് ഗാസ സമാധാന പദ്ധതി ഇസ്രയേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് വലിയ പ്രതിസന്ധിയായി മാറുന്നു.

🙏 2025 ലെ രസതന്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. സുസുമ കിറ്റഗാവ, റിച്ചാര്‍ഡ് റോബ്സണ്‍, ഒമര്‍ എം. യാഘി എന്നീ ഗവേഷകരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്. മെറ്റല്‍ – ഓര്‍ഗാനിക് ഫ്രെയിം വര്‍ക്കുകളുടെ വികസനത്തിനാണ് പുരസ്‌കാരം.






































