ശബരിമല അന്നദാനത്തിലും കൈയിട്ടുവാരി

Advertisement

കൊല്ലം.2018-2019 മണ്ഡല കാലത്ത് ശബരിമല അന്നദാനത്തിൻ്റെ പേരിൽ മാത്രം നടന്നത് കോടികളുടെ തട്ടിപ്പ്.ഉദ്യോഗസ്ഥർ കരാറുകാരൻ്റെ പേരിൽ തട്ടിയെടുക്കാൻ ശ്രമിച്ചത് ഒരു കോടിയിലേറെ രൂപ.തട്ടിപ്പിൻ്റെ ആസൂത്രകനായിരുന്ന അസിസൻറ് എക്സിക്യൂട്ടീവ് ഓഫീസർ ജയപ്രകാശിനെ അറസ്റ്റ് ചെയ്തെങ്കിലും
വീണ്ടും ശബരിമലയിലെ സുപ്രധാന ചുമതല നൽകിയെന്ന് പരാതിക്കാരൻ

2018-2019 മണ്ഡല കാലത്താണ് കൊല്ലം സ്വദേശിയായ ആൾ നിലയ്ക്കലിലെ മെസിൻ്റെയും അന്നദാന നടത്തിപ്പിൻ്റെയും ചുമതല ഏറ്റെടുക്കുന്നത്.പച്ചക്കറിയും അനുബന്ധ സാധനങ്ങളും വിതരണം ചെയ്തതിന് കരാറുകാരൻ ദേവസ്വം ബോർഡിന് നൽകിയത് 30 ലക്ഷം രൂപയുടെ ബിൽ. കരാറുകാരന് ആദ്യ ഗഡുവായി 8 ലക്ഷം രൂപ ചെക്ക് മുഖാന്തരം ദേവസ്വം ബോർഡ് കൈമാറി. ബാക്കി പണം ആയി നൽകാമെന്നായിരുന്നു ശബരിമല ദേവസ്വം അസിസൻറ് എക്സിക്യൂട്ടീവ് ജയപ്രകാശിൻ്റെ മറുപടി.എന്നാൽ ഇത് പറ്റില്ലെന്ന് കരാറുകാരൻ അറിയിച്ചതോടെ പണം കിട്ടാൻ വൈകുമെന്ന് ഇതേ ഉദ്യോഗസ്ഥൻ മറുപടി നൽകി.
ഉദ്യോഗസ്ഥൻ്റെ വിശദീകരണത്തിൽ സംശയം തോന്നിയ കരാറുകാരൻ വിവരാവകാശ നിയമപ്രകാരം ദേവസ്വം ബോർഡിൽ നിന്ന് വിവരങ്ങൾ തേടി. ദേവസ്വം ബോർഡിൻ്റെ മറുപടി കണ്ട് ഉദ്യോഗസ്ഥൻ ഞെട്ടി.

4 തവണയായി കരാറുകാരന് 5071685 രൂപ കൈമാറിയെന്നും, എല്ലാം ചെക്ക് വഴിയാണ്കൈമാറിയതാണെന്നുമായിരുന്നു ബോർഡിൻ്റെ മറുപടി.ഇതോടെ കരാറുകാരൻ ദേവസ്വം പരാതിയുമായി അന്നത്തെ ദേവസ്വം ബോർഡ് കമ്മീഷണറെയും, പ്രസിഡൻ്റിനെയും കണ്ടു പക്ഷേ ഫലം ഉണ്ടായില്ല.ഒടുവിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കരാറുകാരൻ്റെ വ്യാജ ഒപ്പും വ്യാജ വൗച്ചറുകളും ചമച്ചായിരുന്നു ഉദ്യോഗസ്ഥരുടെ ഈ പകൽ കൊള്ള. ഉദ്യോഗസ്ഥർ ചമച്ച വ്യാജ രേഖകളുടെ പകർപ്പ് 24ന് ലഭിച്ചു.

ആദ്യം ദേവസ്വം വിജിലൻസും പിന്നീട് സ്റ്റേറ്റ് വിജിലൻസുo അന്വേഷിച്ച കേസിൽ ശബരിമല അസിസൻറ് എക്സിക്യൂട്ടീവ് ഓഫീസർ ജയപ്രകാശാണ് തട്ടിപ്പിൻ്റെ മുഖ്യ ആസൂത്രകനെന്ന് കണ്ടെത്തി. ജയപ്രകാശിനെ കൂടാതെ മറ്റ് മൂന്ന് ഉദ്യോഗസ്ഥർ കൂടി തട്ടിപ്പിൽ പങ്കാളി ആയെന്നും അന്വേഷണത്തിൽ കണ്ടെത്തി. പക്ഷേ ഇവർക്ക് എല്ലാം വലിയ സംരക്ഷണം പിന്നീട് ഉണ്ടാവുകയും സർവീസിലേക്ക് തിരിച്ച് എത്തുകയും ചെയ്തു.

Advertisement