കൊച്ചിയിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി മോഷ്ടാക്കള്‍ കവര്‍ന്നത് 80 ലക്ഷം രൂപ. കുണ്ടന്നൂരിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍നിന്നാണ് പണം കവര്‍ന്നത്. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗസംഘമാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചാസംഘത്തിന് സഹായം നല്‍കിയ വടുതല സ്വദേശി സജിയെ മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പണം ഇരട്ടിപ്പിക്കലിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കവര്‍ച്ച നടത്തിയെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ കുറച്ചുനാളായി സ്റ്റീല്‍ വീല്‍പ്പനകേന്ദ്രം നഷ്ടത്തിലായിരുന്നു. സ്ഥാപനത്തിന്റെ ഉടമ സുബിനെ സജി സമീപിക്കുകയും, 80 ലക്ഷം രൂപ നല്‍കിയാല്‍ പണം ഇരട്ടിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. സജിക്ക് നല്‍കാനുള്ള പണം സുബിന്‍ സ്ഥാപനത്തിലാണ് സൂക്ഷിച്ചത്. ബുധന്‍ പകല്‍ മൂന്ന് മണിയോടെ മൂന്നം?ഗ സംഘം തോക്ക് ചൂണ്ടുകയും പെപ്പര്‍ സ്‌പ്രേ അടിച്ച് പണം കവര്‍ന്ന് രക്ഷപെടുകയുമായിരുന്നു.
ബുധന്‍ പകല്‍ മൂന്ന് മണിയോടെയാണ് സംഭവം. കവര്‍ച്ച നടന്ന കേന്ദ്രത്തില്‍ സിസിടിവി കാമറകള്‍ ഇല്ല. സമീപത്തെ കടകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.
































