കോഴിക്കോട്. മകളുടെ മരണം ചികിൽസാ പിഴവുകൊണ്ടന്ന ആരോപണത്തിൽ ഉറച്ചു ഡോക്ടറെ ആക്രമിച്ച സനൂപും കുടുംബവും.മസ്തിഷ്ക ജ്വരം അല്ല മരണകാരണം എന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചതിനു പിന്നാലെയാണ് ഭർത്താവ് മാനസികമായി തകർന്നതെന്ന് സനൂപിൻ്റെ ഭാര്യ രംബീസ .
ഡോക്ടറെ ആക്രമിച്ചതിൽ കുറ്റബോധമില്ലെന്നും വെട്ട് ആരോഗ്യ മന്ത്രിയ്ക്കും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നു എന്നായിരുന്നു സനൂപിൻ്റെ പ്രതികരണം.ഓഗസ്റ്റിലായിരുന്നു അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അനയ മരിച്ചത്
ഓഗസ്റ്റ് 14 ന് രാവിലെ പത്തേ കാലിനായിരുന്നു പനിയെ തുടർന്ന് അനയയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നത്. പിന്നീട് വൈകുന്നേരത്തോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേഗത്തിൽ മെഡിക്കൽ കോളജിലേക്ക് മാറ്റാതെ ചികിൽസ വൈകിപ്പിച്ചു എന്നായിരുന്നു കുടുംബം അന്ന് പരാതി ഉന്നയിച്ചത്. എന്നാൽ
കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആരോഗ്യ നില മോശമായിരുന്നില്ല, ചികിൽസ നൽകിയിരുന്നെന്നും ആശുപത്രി അധികൃതരും പറഞ്ഞിരുന്നു.എന്നാൽ കഴിഞ്ഞ ആഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗത്തിലെ ഡോക്ടർ അനയയുടെ മരണകാരണം അമിബിക് മസ്തിഷ്ക ജ്വരമല്ല എന്ന് പറഞ്ഞതായി അമ്മ രംബീസ പറഞ്ഞു.ഇതിന് പിന്നാലെ ഭർത്താവ് കടുത്ത മാനസിക സമർദ്ദത്തിൽ ആയിരുന്നു എന്നും ഇവർ പറയുന്നു.താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായി എന്ന ആരോപണത്തിൽ ഇവര്‍ ഉറച്ചുനിൽക്കുന്നു
വൈദ്യ പരിശോധനയ്ക്ക് ഇറക്കിയപ്പോൾ കുറ്റബോധം ഇല്ലെന്നായിരുന്നു സനൂപിന്റെ പ്രതികരണം.മാത്രമല്ല വെട്ട് ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നും സനൂപ് പറഞ്ഞു
രോഗലക്ഷണങ്ങളോടെ കുട്ടിയുടെ സഹോദരങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.ഇതിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുകയും പിന്നീട് രോഗമുക്തി നേടുകയും ചെയ്തിരുന്നു
































