സ്റ്റീൽ പൈപ്പ് ഗോഡൗണിൽ നിന്ന് തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്നു

Advertisement

എറണാകുളം. മരട് കുണ്ടന്നൂരിൽ സ്റ്റീൽ പൈപ്പ് ഗോഡൗണിൽ നിന്ന് തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്നു. വടുതല സ്വദേശി സജി പിടിയിൽ. കവർച്ച നടത്തിയ അഞ്ച് അംഗസംഘത്തിനായി അന്വേഷണ ആരംഭിച്ച് മരട് പോലീസ്.
കവർച്ചയ്ക്ക് പിന്നിൽ പാണമിരട്ടിപ്പ് സംഘം എന്നും വിലയിരുത്തൽ.

തോപ്പുംപടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലായിരുന്നു മോഷണം. ആദ്യം രണ്ടംഗസംഘം എത്തി.
ഇവർ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടയിൽ മൂന്നുപേർ തോക്കും വടിവാളുമായി എത്തി. സ്ഥാപന ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 80 ലക്ഷവുമായി മൂന്നാംഗ കടന്നു കളഞ്ഞു.കവർച്ച സംഘത്തിലെ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തൊഴിലാളികൾ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടയിൽ ആയിരുന്നു മോഷണം.

കൃത്യമായ ആസൂത്രണം മോഷണത്തിന് പിന്നിൽ നടന്നിട്ടുണ്ട്. കടയുടമയും കവർച്ചാ സംഘവും തമ്മിൽ നേരത്തെ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണത്തിലാണ് പോലീസ്. കവർച്ച സംഘം പോയ വഴിയിലുള്ള സിസിടിവികൾ കേന്ദ്രീകരിച്ചാണ് പ്രധാന പരിശോധന.

Advertisement