മുരാരി ബാബുവിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ നാടകീയ രംഗങ്ങൾ

Advertisement

ഹരിപ്പാട്. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറായ മുരാരി ബാബുവിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ നാടകീയ രംഗങ്ങൾ. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു.പ്രതിഷേധക്കാരെ തടയാൻ പൊലീസ് വൈദ്യുത പോസ്റ്റിലായിരുന്നു ബാരിക്കേഡ് കെട്ടിയിരുന്നത്. ബല പ്രയോഗത്തിനിടെ കോൺക്രീറ്റ് പോസ്റ്റ്‌ ഓടഞ്ഞു വീഴുകയായിരുന്നു. റോഡിലേക്ക് വീഴുന്നതിനിടെ പോലീസും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും ചേർന്ന് പോസ്റ്റ്‌ താങ്ങി നിർത്തിയത് വൻ അപകടം ഒഴിവാക്കി. കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്താനെടുത്ത ഒരു മണിക്കൂറോളം പോസ്റ്റ്‌ താങ്ങി നിർത്തി. പ്രശ്നം പരിഹരിച്ചതിന് പിന്നാലെ ഓഫീസിലേക്ക് പ്രവർത്തകർ ഇരച്ചു കയറി ചാണക വെള്ളം തളിച്ചു.

Advertisement