പ്രതിപക്ഷ അംഗത്തെ ലക്ഷ്യമിട്ട് ബോഡി ഷെയ്മിങ്ങ് നടത്തി മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം.പ്രതിപക്ഷ അംഗത്തെ ലക്ഷ്യമിട്ട് ബോഡി ഷെയ്മിങ്ങ് നടത്തി മുഖ്യമന്ത്രി. എട്ടമുക്കാൽ അട്ടിവെച്ചത് പോലെ ഉയരം
കുറവുളള ഒരാളാണ് ആക്രമിക്കാൻ പോയതെന്ന മുഖ്യമന്ത്രിയുടെ പരാമ‍ർശം വിവാദമായി
കഴിഞ്ഞു.ആരോപണം തെളിയിക്കാൻ ആണത്തം ഉണ്ടോെയെന്ന കടകംപളളിസുരേന്ദ്രൻെറ പ്രതിപക്ഷത്തോടുളള
വെല്ലുവിളിക്കും സഭ സാക്ഷിയായി.സഭക്ക് പുറത്തേക്കിറങ്ങി വരുമ്പോൾ ക്യാമറകൾ ഉണ്ടെന്ന് അറിയാതെ പ്രതിപക്ഷനേതാവിൽ നിന്നുണ്ടായ വായിനോക്കി പരാമ‌ർശം ഭരണപക്ഷവും ആയുധമാക്കിയിട്ടുണ്ട്

അസാധരണ സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച ഇന്നത്തെ നിയമസഭാ സമ്മേളനത്തിൽ വാ വിട്ട വാക്കുകൾക്കും ഒട്ടും കുറവുണ്ടായിരുന്നില്ല. പ്രതിപക്ഷത്തിൻെറ സഭാ ബഹിഷ്കരണത്തിന് ശേഷം സഭയിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയിൽ നിന്ന് പുതിയ കാലത്തെ രാഷ്ട്രീയ
ശരിക്ക് ചേരാത്ത പരാമ‌ർശം ഉണ്ടായത്.

കണ്ണൂരിലെ പ്രാദേശിക വാമൊഴി വഴക്കം മുഖ്യമന്ത്രിയെ കുരുക്കി. പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി
മുഖ്യമന്ത്രിയിൽ നിന്നുണ്ടായ തെറ്റായ പ്രയോഗവും ഭരണപക്ഷത്തിന് പാഠമായില്ല.ആരോപണങ്ങൾ തെളിയിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച കടകംപളളി സുരേന്ദ്രനിൽ നിന്ന് വന്നതും ആണഹങ്കാരത്തിൻെറ വാക്കുകളായിരുന്നു

ഭരണപക്ഷത്ത് നിന്നുതന്നെ പിഴവ് ചൂണ്ടിക്കാട്ടിയതോടെ കടകംപളളി പരാമർശം പിൻവലിച്ച് തലയൂരി.പരിധി
വിട്ട വാക്കുകളുടെ പേരിൽ ഭരണപക്ഷത്തെ വിമ‍ർശിച്ച പ്രതിപക്ഷ നേതാവും സ്വയം അതെ കെണിയിൽ തന്നെ
വീണു

Advertisement