തിരുവനന്തപുരം: തിരുവനന്തപുരത്ത് കടന്നല്‍ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. തിരുവനന്തപുരം നഗരൂര്‍ സ്വദേശി ആനന്ദന്‍ (64) ആണ് മരിച്ചത്.കഴിഞ്ഞദിവസം വെള്ളല്ലൂര്‍ സ്വദേശിയുടെ വീട്ടില്‍ തേങ്ങ വെട്ടുന്നതിനിടെ കടന്നല്‍ ആക്രമിക്കുകയായിരുന്നു. ദേഹമാസകലം കടന്നല്‍ കുത്തേറ്റിരുന്നു. ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
































