താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കൊടുവാളിന് വെട്ടി പരിക്കേല്പിച്ചു, മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച9 കാരിയുടെ പിതാവ് കസ്റ്റഡിയിൽ

Advertisement

കോഴിക്കോട്: താമരശ്ശേരിയിൽ മസ്തിഷ്ക്കജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ പിതാവ് താലൂക്ക് ആശുപത്രിയിൽ കയറി ഡോക്ടറെ വെട്ടി പരിക്കേല്പിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.വിപിനാണ് വെട്ടേറ്റത്. കൊടുവാൾകൊണ്ടുള്ള വെട്ടിൽ തലയ്ക്ക് പരിക്കേറ്റ ഡോക്ടർ വിപിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഉച്ചയോടെയായിരുന്നു സംഭവം.പ്രതിയായ സനു പിനെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.വെട്ടാൻ ഉപയോഗിച്ച കൊടുവാളും കണ്ടെടുത്തു.ആള് മാറിയാണ് വെട്ടിയത്.മരിച്ച കുട്ടിയെ ചികിത്സിച്ചത് മറ്റൊരു ഡോക്ടറായിരുന്നു.

കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിൻ്റെ മകൾ അനയ (9) ആണ് മരിച്ചത്. പനി മൂർച്ചിച്ചതിനെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നീട് നില വഷളായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവിടെയെത്തും മുൻപ് മരണം സംഭവിച്ചു.
ആഗസ്റ്റ് 15 ന്
മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ കുഞ്ഞിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു.

Advertisement