ശബരിമല: ഒരു കുറ്റവാളിയും രക്ഷപെടില്ല,പ്രതിപക്ഷം വസ്തുതകളെ ഭയപ്പെട്ടു പുകമറ സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Advertisement

തിരുവനന്തപുരം:വസ്തുതകളെ ഭയപ്പെട്ട പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ശബരിമല വിഷയത്തിൽ നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു കുറ്റവാളിയും രക്ഷപെടില്ല, കുറ്റക്കാർക്കെതിരെ കർശനമായ നടപടികൾ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നിലപാട് അംഗീകരിക്കാൻ കഴിയാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാച്ച് ആൻറ് വാർഡിന് നേരെ മാത്യു കുഴൽനാടൻ്റെ നേതൃത്വത്തിൽ മൂന്നാല് എം എൽ എ മാർ കൈയ്യേറ്റത്തിന് ശ്രമിക്കുന്നത് കണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.

സമവായത്തിലൂടെ സഭ നടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചതുകൊണ്ടാണ് ഇന്ന് രാവിലെ 8.30 ന് കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്.എന്നാൽ പ്രതിപക്ഷം സഹകരിക്കാതെ നിന്നു.ഇത് ജനാധിപത്യത്തിന് ഭൂഷണമാണോ എന്നും അവർ ചിന്തിക്കണമെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.

രാവിലെ ചോദ്യോത്തരവേളയിൽ പ്രതിപക്ഷ ബഹളത്തിനിടെ
യു ഡി എഫ് ചോർ ഹെ, ചോർ ഹെ എന്ന് മുഴക്കി മന്ത്രി വി ശിവൻകുട്ടി മുദ്രാവാക്യം വിളിച്ചു.

Advertisement