വാർത്താനോട്ടം

Advertisement

2025 ഒക്ടോബർ 08 ബുധൻ


BREAKING NEWS

👉ശബരിമല സ്വർണ്ണപ്പാളി വിവാദം: കേരള നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം


👉നിയമസഭയിൽ ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ ബഹളം തുടങ്ങി

👉സ്പീക്കറുടെ മുമ്പിൽബാനറുയർത്തി പ്രതിഷേധിച്ചതിൽ ക്ഷുഭിതനായ് സ്പീക്കർ എ എൻ ഷംസീർ


👉 ഇങ്ങനെയാണോ പ്രതിഷേധമെന്നും, ഇതാണോ ജനാധിപത്യമെന്നും സ്പീക്കറുടെ മുഖം മറയ്ക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലന്നും സ്പീക്കർ.



👉ഭൂട്ടാൻ കാർ ഇറക്കുമതി: മമ്മൂട്ടിയുടെയും ദുൽഖർ സൽമാൻ്റെയും കൊച്ചിയിലെ രണ്ട് വീടുകൾ ഉൾപ്പെടെ രാജ്യത്ത് 17 ഇടത്ത് ഇഡി പരിശോധന നടത്തുന്നു


🌴കേരളീയം🌴





🙏 ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കൂടുതല്‍ നടപടിയുണ്ടാകുമന്നും അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. ഇപ്പോള്‍ 2019ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തു.

🙏 മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലും സ്വര്‍ണം കാണാതായതായി പരാതി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തില്‍ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായെന്നാണ് പരാതി. കാണിക്കയായി ലഭിച്ച 20 പവനോളം സ്വര്‍ണമാണ് കാണാതായത്.

🙏 ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ഈ മാസം 18ന് ചെങ്ങന്നൂര്‍ മുതല്‍ പന്തളം വരെ യുഡിഎഫിന്റെ പദയാത്ര.

🙏 14ന് കാസര്‍കോട് നിന്ന് കെ.മുരളീധരന്റെയും പാലക്കാട് നിന്ന് കൊടിക്കുന്നില്‍ സുരേഷിന്റെയും തിരുവനന്തപുരത്ത് നിന്ന് അടൂര്‍ പ്രകാശിന്റെയും നേൃത്വത്തില്‍ മേഖല ജാഥകള്‍ തുടങ്ങും. ബെന്നി ബെഹ്നാന്‍ നയിക്കുന്ന മേഖല ജാഥ 15 ന് മുവാറ്റുപുഴയില്‍ നിന്ന് തിരിക്കും.

🙏 ഗുണനിലവാരം ഉറപ്പില്ലാത്തതിനെ തുടര്‍ന്ന് രണ്ട് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാനത്ത് അടിയന്തരമായി നിര്‍ത്തിവെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

🙏 ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം വിട്ട് നല്‍കുന്നതില്‍ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.



🙏 കരുവന്നൂര്‍ ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകന്‍. കരുവന്നൂര്‍ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

🙏 കെഎസ്ആര്‍ടിസി ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം സ്വന്തമാക്കി. രണ്ടാമത്തെ ഉയര്‍ന്ന കളക്ഷനായ 9.41 കോടി രൂപ നേടിയത് ഒക്ടോബര്‍ 6 നാണ്. 2025 സെപ്റ്റംബര്‍ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആര്‍ടിസി നേടിയത്.

🙏 ആലപ്പുഴ അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി. മൂന്ന് ദിവസം പ്രായവും 2.5 കിലോ ഗ്രാം ഭാരവുമുള്ള ആണ്‍ കുഞ്ഞിനെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സ്മരണാര്‍ത്ഥം കുരുന്നിന് അച്യുത് എന്ന് പേരിട്ടു.





🙏 മെഡിക്കല്‍ ഇന്‍ഷുറന്‍സ് ക്ലെയിം റീ ഇംപേഴ്സ്മെന്റ് നല്‍കാത്തതിനെതിരെ തേവര സ്വദേശി പി. എം. ജോര്‍ജ് നല്‍കിയ പരാതിയില്‍ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിക്ക് പിഴ ചുമത്തി എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.




🙏 കൊച്ചിന്‍ ദേവസ്വം ബോര്‍ഡും ചിന്മയ മിഷനും തമ്മിലുള്ള കേസില്‍ കേരള ഹൈക്കോടതിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം.




     🇳🇪   ദേശീയം  🇳🇪



🙏 തമിഴ്നാട്ടില്‍ ഇനി ‘രോഗികള്‍’ ഇല്ല. ആശുപത്രിയില്‍ ചികിത്സക്കായി എത്തുന്നവര്‍ ഇനി ‘മെഡിക്കല്‍ ഉപഭോക്താക്കള്‍’. സ്റ്റാലിന്‍ സര്‍ക്കാരാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.തമിഴ്നാട്ടില്‍ ഉടനീളമുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഈ ഉത്തരവ് നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.





🙏 ബിഹാറിലെ എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെന്ന് സുപ്രീം കോടതി. അന്തിമ പട്ടികയില്‍ ചേര്‍ത്ത വോട്ടര്‍മാര്‍ മുമ്പ് കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരാണോ അതോ പൂര്‍ണ്ണമായും പുതിയ വോട്ടര്‍മാരാണോ എന്ന് ആശയക്കുഴപ്പമുണ്ടെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു.




🙏 ഹരിയാനയില്‍ എഡിജിപിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഡിജിപി പുരന്‍ കുമാറിനെയാണ് വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത നിലയിലാണ് കണ്ടെത്തിയത്.



🙏 സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം. അതിക്രമത്തിന് മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് കിഷോറിന്റെ വീട്ടിലേക്ക് ദളിത് സംഘടനകള്‍ മാര്‍ച്ച് നടത്തി. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ സുപ്രീംകോടതിക്ക് മുന്നില്‍ പ്രതിഷേധം നടന്നു.




🙏 എയര്‍ ഇന്ത്യാ വിമാനത്തില്‍ പക്ഷിയിടിച്ചു. കൊളംബോയില്‍ നിന്ന് ചെന്നൈയിലേക്കുള്ള എഐ274 വിമാനത്തിലാണ് പക്ഷിയിടിച്ചത്. 158 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.




🙏 ദില്ലി- കൊല്‍ക്കത്ത ദേശീയ പാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. ബീഹാറിലെ റോഹ്താസിലുണ്ടായ കനത്ത മഴയെത്തുടര്‍ന്നാണ് ദില്ലി-കൊല്‍ക്കത്ത ഹൈവേയില്‍ കഴിഞ്ഞ നാല് ദിവസമായി കനത്ത ഗതാഗതക്കുരുക്ക് തുടരുന്നത്.



🙏 കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.  ഇന്നലെ രാവിലെ മുതല്‍ പെയ്ത മഴയില്‍ പലയിടങ്ങളിലും വലിയ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.

🙏 ഹിമാചല്‍ പ്രദേശിലെ ബിലാസ്പുര്‍ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ മണ്ണും പാറകളും ബസിനുമുകളിലേക്ക് പതിച്ച് ബസിലുണ്ടായിരുന്ന 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. നിരവധി യാത്രക്കാര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം. 



🙏 ഉത്തരാഖണ്ഡില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ ബില്ലിന് അംഗീകാരം നല്‍കി ഗവര്‍ണര്‍ ഗുര്‍മിത് സിങ്. ബില്ല് പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ എല്ലാ മദ്രസകളും ഉത്തരാഖണ്ഡ് ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റിയില്‍ നിന്ന് അംഗീകാരം നേടണം.



🙏 ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് പൊതുമേഖല ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ വരുത്തിയ കാലതാമസത്തില്‍ അതൃപ്തി രേഖപ്പെടുത്തി ദില്ലി ഹൈക്കോടതി. 



🙏 ദേശീയ പാത ശൃംഖലയിലുടനീളം ക്യുആര്‍ കോഡിലുള്ള പ്രോജക്ട് ഇന്‍ഫര്‍മേഷന്‍ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാനൊരുങ്ങി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. യാത്ര ചെയ്യുമ്പോള്‍ അവശ്യ വിവരങ്ങള്‍ തല്‍ക്ഷണം ലഭ്യമാക്കുന്നതിനായാണ് പ്രോജക്ട് ഇന്‍ഫര്‍മേഷന്‍ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.


🇦🇴  അന്തർദേശീയം   🇦🇽

🙏 2025 ലെ ഭൗതിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്കാണ് പുരസ്‌കാരം. ജോണ്‍ ക്ലാര്‍ക്, മൈക്കള്‍ എച്ച് ഡെവോറെറ്റ്, ജോണ്‍ എം മാര്‍ട്ടിനിസ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. മാക്രോസ്‌കോപ്പിക് ക്വാണ്ടം മെക്കാനിക്കല്‍ ടണ്ണലിംഗും ഇലക്ട്രി സെര്‍ക്യൂട്ടിലെ ഊര്‍ജ്ജ ക്വാണ്ടൈസേഷനും കണ്ടുപിടിച്ചതിനാണ് പുരസ്‌കാരം.


🙏 റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 73-ാം ജന്മദിനം ആഘോഷിച്ച പുതിനെ ഫോണില്‍ വിളിച്ചാണ് മോദി ആശംസകള്‍ അറിയിച്ചത്.



🙏 ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാടിനോട് വിയോജിച്ച് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു.



🙏 ഗാസയില്‍ ശാശ്വതമായ വെടിനിര്‍ത്തലും ഇസ്രയേലിന്റെ പൂര്‍ണമായ പിന്മാറ്റവും വേണമെന്ന് ഹമാസ്. ഇന്ന് രണ്ടാം വട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് നിലപാട് പ്രഖ്യാപനം. തടവുകാരുടെ കൈമാറ്റത്തിന് കൃത്യമായ കരാര്‍ വേണമെന്നും ഹമാസ് നിലപാടറിയിച്ചു.





     ⚽  കായികം 🏏

🙏 അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റേഡിയം ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.

Advertisement