സ്പീക്കറുടെ മുഖം മറയ്ക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമോ? നിയമസഭയിൽ ഇന്നും സ്വർണ്ണവിവാദം

Advertisement

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽകേരള നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം.
നിയമസഭയിൽ ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ ബഹളം തുടങ്ങി
സ്പീക്കറുടെ മുമ്പിൽബാനറുയർത്തി പ്രതിഷേധിച്ചതിൽ സ്പീക്കർ എ എൻ ഷംസീർ ക്ഷുഭിതനായി .ഇങ്ങനെയാണോ പ്രതിഷേധമെന്നും, ഇതാണോ ജനാധിപത്യമെന്നും സ്പീക്കറുടെ മുഖം മറയ്ക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലന്നും സ്പീക്കർ ഉച്ചത്തിൽ പറഞ്ഞു. സ്പീക്കർക്കും അവകാശങ്ങളുണ്ട്. ഇന്നലെ ഈ ഗ്യാലറി മുഴുവൻ സ്ക്കൂൾ കുട്ടികളായിരുന്നു.അവർ നിങ്ങളെ കണ്ടാണോ പഠിക്കേണ്ടത് എന്നും സ്പീക്കർ ചോദിച്ചു. ഞങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി സഭാ നടപടികളുമായി നിസ്സഹരിക്കുകയാണെന്നും ദേവസ്വം മന്ത്രി രാജിവെയ്ക്കണമെന്നും ബഹളത്തിനിടെ പ്രതിക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

Advertisement