പാലക്കാട്. അട്ടപ്പാടിയിൽ ഇന്നലെ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ പ്രദേശത്ത് നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. തേക്കുവട്ട സ്വദേശി ശാന്തകുമാരന്റെ മരണത്തിൽ, അട്ടപ്പാടി താവളത്ത് റോഡ് ഉപരോധിചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം/DFO-യുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രതിഷേധത്തിൽ നിന്ന് പിന്മാറിയത്/ശാന്തകുമാറിന്റെയും മുമ്പ് മാൻ ഓട്ടോയിൽ ഇടിച്ചു മരിച്ച സുബ്രഹ്മണ്യന്റെയും കുടുംബത്തിന് ധനസഹായവും ഒരാൾക്ക് ജോലിയും നൽകും എന്ന് ഡി എഫ് ഒ ഉറപ്പ് നൽകി.
കാട്ടാനയെ തുരത്തുമെന്നും DFO യുടെ ഉറപ്പ്. ശാന്തകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. സംസ്കാരം ഉടൻ
Home News Breaking News അട്ടപ്പാടിയിൽ ഇന്നലെ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ പ്രദേശത്ത് നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു





































