ശബരിമല സ്വർണമോഷണം, ദേവസ്വം മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു

Advertisement

തിരുവനന്തപുരം.ശബരിമല സ്വർണമോഷണത്തിൽ ദേവസ്വം മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് തുടർച്ചയായ
രണ്ടാം ദിവസവും പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു.സന്നിധാനത്തെ മുൻ എക്സിക്യൂട്ടീവ്
ഓഫീസറെ സസ്പെൻറ് ചെയ്തുകൊണ്ട് വിവാദത്തെ പ്രതിരോധിക്കാനാണ് സർക്കാരിൻെറ
ശ്രമം.എന്നാൽ ഉദ്യോഗസ്ഥൻെറ സസ്പെൻഷിൽ തീരുന്നതല്ല സ്വർണമോഷണമെന്ന നിലപാടിലാണ്
പ്രതിപക്ഷം.കുറ്റക്കാർ ആരായാലും അവർക്കെതിരെ സർക്കാരും പാർട്ടിയും നടപടിയെടുക്കുമെന്ന്
CPIM സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചു.
സ്വർണ്ണ മോഷണത്തിൽ അന്വേഷണം തീരുമാനിച്ച് കൊണ്ടുളള ഹൈകോടതി ഉത്തരവിലെ പരാമർശങ്ങൾ
നൽകിയ ഊർജത്തിലായിരു ന്നു പ്രതിക്ഷത്തിൻെറ ഇന്നത്തെ നീക്കങ്ങൾ.സ്വർണപാളി ഉയർന്നവിലക്ക് മറിച്ചുവിറ്റിട്ടുണ്ടാകുമോയെന്ന കോടതി ഉത്തരവിലെ പരാമർശം ഉയർത്തിക്കാട്ടി കൊണ്ട് പ്രതിപക്ഷം ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോർഡിൻെറയും രാജി
ആവശ്യം ആവർത്തിച്ചു

ആഗോള അയ്യപ്പ സംഗമത്തിലൂടെ വിശ്വാസ സമൂഹത്തിൽ കടന്നുകയറിയെന്ന ആത്മവിശ്വാസത്തിൽ നിന്ന് മോഷണ
വിവാദത്തിൻെറ പടുകുഴിയിലേക്ക് വീണ സർക്കാർ ഒടുവിൽ പേരിനെങ്കിലും നടപടി എടുത്തു.2019ൽ ശബരിമല എക്സിക്യൂട്ടീവ്
ഓഫീസറായിരുന്ന ബി.മുരാരി ബാബുവിനെതിരെ നടപടി എടുത്തുകൊണ്ടാണ് സർക്കാരിൻെറ പ്രതിരോധം

കേവലം ഉദ്യോഗസ്ഥനെതിരായ നടപടിയിൽ ഒതുങ്ങുന്നതല്ല സ്വർണമോഷണത്തിൻെറ വ്യാപ്തിയെന്നാണ് പ്രതിപക്ഷത്തിൻെറ
പ്രതികരണം.ദേവസ്വം മന്ത്രിയുടെയും ബോർഡിൻെറയും രാജി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് അവർ വ്യക്തമാക്കുന്നത്.കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ പാർട്ടിയും സർക്കാരും മടിക്കില്ലെന്ന് CPIM നേതൃത്വം
അറിയിച്ചു

ദേവസ്വം മന്ത്രിയുടെയും ബോർഡിൻെറയും രാജി ആവശ്യപ്പെട്ട് നാളെയും സഭാതലത്തെ പ്രക്ഷുബ്ധം
ആക്കാനാണ് പ്രതിപക്ഷത്തിൻെറ നീക്കം

Advertisement