സ്വര്‍ണ്ണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കൊല്ലം സ്വദേശിയുടെ ഹര്‍ജി

Advertisement

കൊച്ചി.ശബരിമല ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ്ണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊല്ലം സ്വദേശി ആർ.രാജേന്ദ്രനാണ് ഹർജി നൽകിയത്. കോടതി മേല്‍നോട്ടത്തില്‍ സമഗ്രാന്വേഷണം വേണമെന്നാണ് ആവശ്യം. സ്വര്‍ണ്ണം ഉള്‍പ്പടെയുള്ള ക്ഷേത്ര സ്വത്ത് സംരക്ഷിക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണം. സ്വത്ത് വിശദാംശങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കണം. സ്വർണ്ണപ്പാളി വിഷയത്തിൽ കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

Advertisement