ന്യൂഡെല്‍ഹി.ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ച മോഹൻ ലാലിന് കരസേനയുടെ ആദരം. കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി
മോഹൻലാൽ കൂടിക്കാഴ്ച നടത്തി. ലഭിച്ചത് വലിയ അംഗീകാരം എന്ന് മോഹൻലാൽ.
ഡൽഹിയിൽ സൈനിക യൂണിഫോമിലെത്തിയാണ് മോഹൻലാൽ കരസേനയുടെ ആദരവ് ഏറ്റുവാങ്ങിയത്.
കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയിൽ നിന്ന് അഭിനന്ദനം ലഭിക്കുന്നത് വലിയ അംഗീകാരവും ബഹുമതിയും എന്ന് മോഹൻലാൽ.
16 വർഷമായി താനും കരസേനയുടെ ഭാഗമാണ് പരിമിതിക്കുള്ളിൽ നിന്നുകൊണ്ട്
സൈന്യത്തിന്റെയും സാധാരണക്കാരുടെയും ഉന്നമനത്തിനായി നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. ടെറിട്ടോറിയൽ ആർമി ബറ്റാലിയനെ കൂടുതൽ കാര്യക്ഷമാക്കുന്നതും കരസേനാ മേധാവിയുമായി നടന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
കൂടിക്കാഴ്ചയ്ക്ക് ശേഷം കരസേന മേധാവിക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മോഹൻലാൽ മടങ്ങിയത്.ടെറിട്ടോറിയൽ ആർമിയിൽ ലഫ്. കേണലാണ് നിലവിൽ മോഹൻലാൽ






































