സ്വര്‍ണം ഇനി ചില്ലറ ഇടപാടല്ല; 18 കാരറ്റ് പോലും മുക്കാല്‍ ലക്ഷത്തില്‍, അറിയാം ഇന്നത്തെ പവന്‍ വില

Advertisement

കൊച്ചി: സ്വര്‍ണവിലയില്‍ കുതിച്ചുചാട്ടം തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തില്‍ താഴെ ആയിട്ടുള്ളൂ. ഓരോ ദിവസവും ആയിരവും അഞ്ഞൂറുമെല്ലാം കയറിയും ഇറങ്ങിയും ഇപ്പോള്‍ 90000ത്തിലേക്ക് അടുക്കുകയാണ്.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയാണ് വര്‍ധിച്ചത്. ഇന്ന് 920 രൂപയും. എന്നാല്‍ എപ്പോഴെങ്കിലും വില കുറയുമ്ബോള്‍ നേരിയ മാറ്റം മാത്രമാണ് കാണുന്നത്.

22 കാരറ്റ് സ്വര്‍ണമാണ് മലയാളികള്‍ സാധാരണ വാങ്ങാറുള്ളത്. ജ്വല്ലറി വ്യാപാരികള്‍ വില പ്രദര്‍ശിപ്പിക്കുന്നതും ഈ സ്വര്‍ണത്തിന്റേത് തന്നെ. എന്നാല്‍ അടുത്ത കാലത്ത് 18 കാരറ്റ് സ്വര്‍ണം ജനപ്രിയമായിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണത്തിന് വില കൂടിയപ്പോള്‍ 18 കാരറ്റില്‍ അഭയം തേടി എന്നതാണ് സത്യം. മൂല്യം കുറഞ്ഞ സ്വര്‍ണമാണ് എന്നറിഞ്ഞിട്ടും ആളുകള്‍ 18 കാരറ്റ് വാങ്ങാന്‍ തുടങ്ങി. എന്നാല്‍ ആ സ്വര്‍ണത്തിന് വില മുക്കാല്‍ ലക്ഷത്തിലേക്ക് എത്തിയിരിക്കുന്നു.

Advertisement