കോട്ടയം.സ്വർണ്ണപ്പാളി വിവാദത്തിൽ സർക്കാർ അനുകൂല നിലപാടുമായി NSS ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണം. വിവാദത്തിൽ ജി സുകുമാരൻ നായരുടെ ആദ്യ പ്രതികരണം ചാനലിലൂടെ.തെറ്റുകാരെ കണ്ടുപിടിച്ച് ശിക്ഷിക്കണമെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. ഇത് കണ്ടുപിടിക്കാൻ സർക്കാർ താല്പര്യം കാണിക്കുന്നുണ്ടെന്നും ജി സുകുമാരൻ നായർ പ്രതികരിച്ചു.
സ്വർണ്ണപ്പാളി വിവാദം ആളിപ്പടരുമ്പോൾ സർക്കാരിനെ ഇപ്പോൾ വിമർശിക്കേണ്ട എന്ന നിലപാടാണ് എൻഎസ്എസിനു ഉള്ളത് . നിലവിൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ സത്യം പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സുകുമാരൻ നായർ പറയുന്നത് .കുറ്റക്കാരെ കണ്ടുപിടിക്കാൻ ഗവൺമെൻറ് താല്പര്യവും കാണിക്കുന്നുണ്ട് എന്നും സുകുമാരൻ നായർ പറയുന്നു .
ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ച വ്യക്തമായിട്ടും ദേവസ്വം ബോർഡിനെ വിമർശിക്കാനും സുകുമാരൻ നായർ തയ്യാറായില്ല. എല്ലാ മോഷണവും തെറ്റ് തന്നെയാണെന്നും സുകുമാരൻ നായർ
ശബരിമല സ്ത്രീ പ്രവേശനത്തിലും ആഗോള അയ്യപ്പ സംഗമത്തിലും സർക്കാരിനെ പിന്തുണച്ച് രംഗത്ത് വന്നത് വലിയ ചർച്ചയാകുന്നതിനിടയിലാണ് സ്വർണ്ണപ്പാളി വിഷയത്തിലും സർക്കാരിനെ പിന്തുണച്ച സുകുമാരൻ രംഗത്തെത്തിയത്






































