ശബരിമല സ്വർണപ്പാളി വിവാദം ഏറ്റെടുക്കുന്നത് വൈകിയതിൽ ബിജെപിക്കുള്ളിൽ അതൃപ്തി. സമരം ഏറ്റെടുക്കാൻ വൈകിയതിൽ ഓൺലൈനായി ചേർന്ന BJP സംസ്ഥാന നേതൃയോഗത്തിൽ വിമർശനം ഉയർന്നു.ശിൽപശാലകളും ടാർഗറ്റും പിരിവും മാത്രം കൊണ്ട് കാര്യമില്ലെന്ന് നേതാക്കൾ പറഞ്ഞു.സമരം ഏറ്റെടുക്കാൻ ഒട്ടും താമസിച്ചിട്ടില്ലെന്നായിരുന്നു ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശിന്റെ പ്രതികരണം.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ കോൺഗ്രസ് രാഷ്ട്രീയ നേട്ടം കൊയ്തതിന്
സമാനമായാണ് ശബരിമല സ്വർണ മോഷണ വിവാദവും പോകുന്നതെന്നാണ് ബിജെപിക്കുള്ളിലെ വിമർശനം.ശബരിമല സ്വർണ പാളി വിഷയത്തിൽ സമരം ഏറ്റെടുക്കാൻ വൈകിയതിൽ ഓൺലൈനായി ചേർന്ന BJP സംസ്ഥാന നേതൃയോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു. ശിൽപശാലകളും ടാർഗറ്റും പിരിവും മാത്രം കൊണ്ട് കാര്യമില്ല.സമരമാർഗത്തിൽ നിന്നും പാർട്ടി പിന്നോട്ട് പോയി.രാഷ്ട്രീയം അറിയാത്ത നേതൃത്വമെന്ന് പൊതുസമൂഹം വിലയിരുത്തും. കോൺഗ്രസ് ആദ്യം സമരം പ്രഖ്യാപിച്ചതു തിരിച്ചടിയായി. പാർട്ടിക്ക് സമരം തീരുമാനിക്കാൻ
വിശ്വാസികൾ സോഷ്യൽ മീഡിയയിൽ വിമർശിക്കേണ്ടി വന്നു. സർക്കാരിനെതിരെ മാത്രം സമരം ചെയ്താൽ 2019ലെ പോലെ വോട്ട് യുഡിഎഫ് കൊണ്ടുപോകും.
കോൺഗ്രസിനോട് മൃദുസമീപനം കാണിക്കരുതെന്നും വിമർശനം. സമരങ്ങൾ സമയബന്ധിതമായി തീരുമാനിക്കാനും നേതൃത്വം നൽകാനും സംസ്ഥാന അധ്യക്ഷന് കഴിയണം. രാജീവ് ചന്ദ്രശേഖർ നാട്ടിലെത്തുന്ന ദിവസം നോക്കിയാണ് ക്ലിഫ് ഹൗസ് മാർച്ച് വച്ചതെന്നും ആരോപണം ഉയർന്നു. എന്നാൽ സമരം ഏറ്റെടുക്കാൻ ബിജെപി ഒട്ടും താമസിച്ചിട്ടില്ലെന്ന് എം ടി രമേശ്..
വിഷയം വാര്‍ത്താ പരാമര്‍ശമായതിന് പിന്നാലെ സമര പ്രഖ്യാപനവുമായി ബിജെപി രംഗത്തിറങ്ങി
അതേസമയം ദേവസ്വം ബോർഡ് പിരിച്ചുവിടുക, സ്വർണ്ണ മോഷണക്കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുള്ളയിച്ച്
ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് ഹിന്ദു ഐക്യവേദി പ്രവർത്തകർ മാർച്ച് നടത്തി. ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ശബരിമല അഴിമതി സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യ വേദി പറവൂർ ദേവസ്വം ഓഫീസിലേക്ക് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചു.





































