അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ വൻ പ്രതിഷേധം

Advertisement

പാലക്കാട്.അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ വൻ പ്രതിഷേധം. നാട്ടുകാർ അട്ടപ്പാടി താവളത്ത് റോഡ് ഉപരോധിച്ചു. പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാതെ മൃതദേഹം പോസ്റ്റ് മാർട്ടം ചെയ്യാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ.

ഇന്നലെയാണ് അട്ടപ്പാടി താവളത് കാട്ടാനയുടെ ആക്രമണത്തിൽ തേക്കുവട്ട സ്വദേശി ശാന്തകുമാരൻ മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി കാട്ടാന ആക്രമിക്കുകയായിരുന്നു. കാലിലും വാരിയെല്ലിനും ഗുരുതര പരുകേറ്റ ശാന്തകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പ്രദേശത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ 4 പേരാണ് കൊല്ലപ്പെട്ടത്.. ഇതോടെ പ്രതിഷേധം ശക്തമായി നാട്ടുകാർ..

മരിച്ച ശാന്തകുമാറിന്റെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും ആളെകൊല്ലി ആനയെ പിടികൂടണം എന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് താവളം – മുള്ളി റോഡിൽ പൂർണമായും ഗതാഗതം തടസ്സപ്പെട്ടു.
ആനകളെ തുരത്തുമെന്ന് ഉറപ്പു നൽകാതെ പോസ്റ്റുമോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു. വന്യമൃഗ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ റോഡിൽ കിടത്തിയാണ് പ്രതിഷേധം

Advertisement