ശബരിമലയിലെ സ്വർണ്ണപ്പാളി നഷ്ടപ്പെട്ടതിൽ പരിശോധനയ്ക്കായി വിജിലൻസ് സംഘം സന്നിധാനത്തെത്തി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഇന്നലെ രാത്രി വിജിലൻസ് എസ്പി സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം സന്നിധാനത്തെത്തിയത്. സ്ട്രോങ്ങ് റൂം ഉൾപ്പെടെ പരിശോധിച്ചതായാണ് സൂചന. പരിശോധനയ്ക്ക് ശേഷം രാത്രിയോടെ സംഘം മടങ്ങി.
ശബരിമലയില്‍ നിന്ന് കവര്‍ന്നത് ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം മാത്രമല്ല എന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ശ്രീകോവിലിലെ കട്ടിളയിലെ സ്വര്‍ണപ്പാളിയും മോഷ്ടിച്ചെന്നാണ് സംശയം. ദ്വാരപാലക ശില്‍പങ്ങള്‍ക്ക് മുന്‍പ് കട്ടിളപ്പാളി പോറ്റിക്ക് കൈമാറിയിരുന്നു.
































