2025 ഒക്ടോബർ 07 ചൊവ്വ
BREAKING NEWS
👉ശബരിമല ഗൂഢാലോചന സംശയിക്കുന്നതായി മന്ത്രി വി എൻ വാസവൻ, ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ പ്രതിപക്ഷ നേതാവാണെന്ന് സംശയമെന്നും മന്ത്രി വാസവൻ
👉ശബരിമല വിവാദം: സർക്കാരിനെതിരെ ഇന്നും പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കും നിയമസഭ സ്തംഭിച്ചേക്കും

👉 ശബരിമല സ്വർണ്ണപ്പാളി വിവാദം: ഹൈക്കോടതി നിയോഗിച്ച എഡിജിപി എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ യോഗം ചേരും.
👉 സ്വർണ്ണപ്പാളി വിവാദങ്ങൾക്കിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും.വിവാദം സംബന്ധിച്ച് സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ചയാകും
👉 ശബരിമല വിവാദം: പ്രക്ഷോഭത്തെ കുറിച്ച് ആലോചിക്കാൻ ഇന്ന് വൈകിട്ട് യുഡിഎഫ് നേതാക്കളുടെ യോഗം

👉അടൂർ പറക്കോട് കോട്ടമുകളിൽ ഇരു ചക്രവാഹന ഷോറൂമിൽ തീപിടുത്തം. പുലർച്ചെ 5 മണിക്കുണ്ടായ തീപിടുത്തത്തിൽ 25 ഓളം വാഹനങ്ങൾ കത്തിനശിച്ചു
👉 എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം: മന്ത്രി വി ശിവൻകുട്ടിയുമായി മാർ ക്ലിമ്മീസ് ബാവ ഫോണിൽ സംസാരിച്ചു, ഇരുവരും തമ്മിൽ ഇന്ന് കൂടി കാഴ്ചയ്ക്കും സാധ്യത

👉 ചുമ സിറപ്പ് മരണം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
👉മധ്യപ്രദേശ്
മഹാരാഷ്ട്ര കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ കുട്ടികൾക്കുളള ചുമ മരുന്ന് നിരോധിച്ചു

👉ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണം: SIRനെതിരായ ഹർജികളിൽ അന്തിമവാദം ഇന്ന്. വോട്ടർ പട്ടിക സുപ്രിം കോടതി പരിശോധിക്കും.
🌴കേരളീയം🌴
🙏 സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും നാളെ മുതല്‍ 3 ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
🙏 സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ട് കൈമാറി. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കുന്നതാണ്.

🙏 അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി മരുന്ന് നല്‍കരുതെന്നും ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്ന് നല്‍കരുതെന്നും മൂന്നംഗ വിദഗ്ധ സമിതി ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി ബോധവത്ക്കരണവും ശക്തമാക്കും.
🙏 ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ താല്‍ക്കാലിക വെട്ടിക്കുറവ് മാത്രമാണ് വരുത്തിയതെന്നും പലതും തിരിച്ചുകൊണ്ടു വരുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

🙏 പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. അട്ടപ്പാടി സ്വദേശിയായ ശാന്തകുമാര്‍ ആണ് മരിച്ചത്. താവളം- മുള്ളി റോഡിലാണ് സംഭവം. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു.
🙏 എയ്ഡഡ് നിയമനത്തിലെ ഭിന്നശേഷി സംവരണ തീരുമാനത്തില്‍ കെസിബിസിയുമായി സമവായത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
🙏 പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുഖംമൂടി ധരിച്ച് ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം. രാത്രി എംഎല്‍എ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തി ഉദ്ഘാടനം ചെയ്യുന്നത് പ്രതീകാത്മകമായി ചിത്രീകരിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.

🙏 ബ്രഹ്‌മഗിരിക്കെതിരെ പോലീസില്‍ പരാതി. ബഡ്സ് ആക്ട് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് 14 ലക്ഷം രൂപ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട നൗഷാദ് ആണ് പരാതി നല്‍കിയിരിക്കുന്നത്. മുന്‍പ് കൊടുത്ത പരാതി ബ്രഹ്‌മഗിരി സിഇഒ ആയിരുന്ന സുനില്‍കുമാര്‍ സമ്മര്‍ദ്ദം ചെലുത്തി പിന്‍വലിപ്പിച്ചു എന്ന് നൗഷാദ് ആരോപിക്കുന്നു.
🙏 കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ എന്റര്‍പ്രൈസിസ് എംഡിയായ ഡോ.ശ്രീകുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത ലൈംഗീകാരോപണ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി തിരുവനന്തപുരം സിജെഎം കോടതിയില്‍ മ്യൂസിയം പൊലീസ് അപേക്ഷ നല്‍കി.

🙏 പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും കയ്യേറ്റം ചെയ്തതിനും സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ ചൊക്ലി ലോക്കല്‍ സെക്രട്ടറി ടി ജയേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.

🙏 സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കു നേരെ കോടതി മുറിയില്‍ നടന്ന അക്രമശ്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷമാണ് സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
🙏 സിഎംആര്‍എല്‍ -എക്സാലോജിക് മാസപ്പടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ പരിഹാസവുമായി എ റഹീം എംപി.
🙏 കൊല്ലം അഞ്ചലില്‍ അമിത വേഗതയില്‍ ഹെല്‍മറ്റ് ധരിക്കാതെയെത്തിയ ബൈക്ക് യാത്രികനെ തടഞ്ഞു നിര്‍ത്തിയ പൊലീസിന് നേരെ കയ്യേറ്റം. അഞ്ചല്‍ എസ്ഐ പ്രജീഷ്‌കുമാറിനെയാണ് പനയഞ്ചേരി സ്വദേശി സുരാജും മക്കളായ അഹമ്മദും അബ്ദുള്ളയും ചേര്‍ന്ന് ആക്രമിച്ചത്.

🙏 എറണാകുളം കോതമംഗലത്ത് ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. മേതല സ്വദേശി ബിജുവാണ് അറസ്റ്റിലായത്. അടിമാലിയില്‍ നിന്നും കോതമംഗലത്തേക്കുള്ള യാത്രാമധ്യേയാണ് സംഭവം.
🙏 മലപ്പുറം കൊണ്ടോട്ടി അരൂരില്‍ എംഡിഎംഎയുമായി കാപ്പ പ്രതിയടക്കം നാലു പേര്‍ പൊലീസ് പിടിയില്‍. അരൂര്‍ സ്വദേശി ഷഫീഖ്, വാഴക്കാട് സ്വദേശി നൗഷാദ്, കൊട്ടപ്പുറം സ്വദേശി ഷാക്കിര്‍, ഇല്ലത്തുപടി സ്വദേശി റഷാദ് മുഹമ്മദ് എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്.

🇳🇪 ദേശീയം 🇳🇪
🙏 ലവ് ജിഹാദി’ന് ഇരയായ നിങ്ങളുടെ മകള്‍ തിരികെ വരാന്‍ വിസമ്മതിച്ചാല്‍ വിഷം കൊടുത്ത് കൊല്ലണമെന്ന വിവാദ പരാമര്‍ശവുമായി തെലങ്കാനയിലെ ഗോഷാമഹല്‍ എംഎല്‍എ ടി രാജാ സിങ്.
🙏 വ്യാജ പര്‍ച്ചേസ് ഓര്‍ഡറുകളും രേഖകളും ഉപയോഗിച്ച് തൊഴിലുടമയെ കബളിപ്പിച്ച് 5.72 കോടി രൂപയുടെ സ്വര്‍ണ്ണ നാണയങ്ങള്‍ കൈക്കലാക്കിയ ജീവനക്കാരന്‍ മുംബൈയില്‍ അറസ്റ്റില്‍. സുനില്‍ ഗുപ്ത എന്നയാളാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്.

🙏 രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള സിറപ്പുകള്‍ നിര്‍ദ്ദേശിക്കുകയോ നല്‍കുകയോ ചെയ്യരുതെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ്. സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
🙏 14 കുട്ടികളുടെ മരണത്തിനിടയാക്കിയ വിഷ മരുന്ന് ദുരന്തത്തില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ).

🙏 സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത അഭിഭാഷകന്‍ രാകേഷ് കിഷോറിനെ വിട്ടയച്ചു. കേസ് എടുക്കേണ്ടെന്ന ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരമാണ് വിട്ടയച്ചത്.

🙏 ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്കുനേരെ സുപ്രീം കോടതിയില്‍ ഉണ്ടായ ആക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ജസ്റ്റിസുമായി താന്‍ സംസാരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
🙏 ഒഡിഷയിലെ കട്ടക്കില്‍ ദുര്‍ഗാ പൂജയോട് അനുബന്ധിച്ച് നടന്ന വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് നിരോധനം നീട്ടി.
🙏 ലഡാക്കില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബി.ആര്‍.ഒ). ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗത യോഗ്യമായ പാതയെന്ന റെക്കോര്‍ഡ് ഇനി മിഗ് ലായ്ക്ക് സ്വന്തം. സമുദ്രനിരപ്പില്‍ നിന്ന് 19,400 അടി ഉയരത്തിലാണ് പുതുതായി പൂര്‍ത്തിയാക്കിയ ലികാരു-മിഗ് ലാ-ഫുക്ചെ റോഡ് സ്ഥിതി ചെയ്യുന്നത്.

🙏 തമിഴ്നാട് ചെങ്കല്‍പ്പേട്ടിലെ വണ്ടല്ലൂര്‍ മൃഗശാലയില്‍ നിന്ന് കാണാതായ സിംഹം കൂട്ടില്‍ തിരിച്ചെത്തി. സിംഹം തന്നെ തിരിച്ചെത്തുകയായിരുന്നുവെന്ന് മൃഗശാല ഡയറക്ടര്‍ റിറ്റോ സിറിയക് പ്രതികരിച്ചു. സിംഹം ആരോഗ്യവാനെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും മൃഗശാല ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.
🙏 ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 6,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 14 നാണ്. വോട്ടര്‍ പട്ടികയില്‍ പരാതികളുണ്ടെങ്കില്‍ ഇനിയും കമ്മീഷനെ സമീപിക്കാം എന്ന് കമ്മീഷന്‍ വ്യക്തമാക്കി.

🙏നിയമസഭാ തിരഞ്ഞെടുപ്പില്‍ ബുര്‍ഖ ധരിച്ചെത്തുന്ന വോട്ടര്‍മാരെ തിരിച്ചറിയാന്‍ ബിഹാറിലെ എല്ലാ പോളിങ് ബൂത്തുകളിലും പ്രത്യേകം ജീവനക്കാരെ നിയോഗിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍.
🇦🇽 അന്തർദേശീയം 🇦🇺
🙏 ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ അന്തിമ ധാരണയിലെത്താന്‍ ലക്ഷ്യമിട്ട് ഹമാസും ഇസ്രയേലും ചര്‍ച്ച തുടങ്ങി. ഈജിപ്ഷ്യന്‍ നഗരമായ ഷാം എല്‍-ഷൈഖിലാണ് ഇരുവിഭാഗവും അനൗദ്യോഗിക ചര്‍ച്ച തുടങ്ങിയത്.

🙏 ഇന്ത്യയുമായുണ്ടായ നാലുദിവസത്തെ സൈനിക സംഘര്‍ഷത്തില്‍ ചൈനീസ് നിര്‍മിത ആയുധങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ചതായി ഉന്നത പാക് സൈനിക ഉദ്യോഗസ്ഥന്‍.
🙏 പാകിസ്ഥാന്‍ അപൂര്‍വ ധാതു നിക്ഷേപങ്ങളുടെ ആദ്യ ബാച്ച് അമേരിക്കയിലേക്ക് അയച്ചു. അമേരിക്കന്‍ കമ്പനിയുമായി കഴിഞ്ഞ മാസം ഒപ്പിട്ട കരാറിന് പിന്നാലെയാണ് ആദ്യ ഘട്ടമായി ധാതുസമ്പത്ത് അയച്ചത്. ഈ കരാറും ചരക്ക് നീക്കവും പാകിസ്താനില്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കി.

🙏 2025 ലെ വൈദ്യശാസ്ത്ര നൊബേലിന് മൂന്ന് പേര്‍ അര്‍ഹരായി. മേരി ഇ ബ്രന്‍കോവ്, ഫ്രെഡ് റാംസ്ഡെല്‍, ഷിമോണ്‍ സാകാഗുച്ചി എന്നിവര്‍ 2025 ലെ വൈദ്യശാസ്ത്ര നൊബേലിന് അര്‍ഹരായി. പെരിഫറല്‍ ഇമ്മ്യൂണ്‍ ടോളറന്‍സിനെ പറ്റിയുള്ള ഗവേഷണത്തിനാണ് നൊബേല്‍. മേരി ഇ ബ്രണ്‍കോവ് സിയാറ്റിലിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്.

🙏 സ്ഥാനമേറ്റ് 26ാം ദിവസം അപ്രതീക്ഷിത രാജി പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ന്യു. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോയ്ക്ക് ഇദ്ദേഹം രാജിക്കത്ത് നല്‍കിയത്.
🙏 ഇസ്രയേലിന്റെ സമുദ്ര ഉപരോധം ലംഘിച്ച് ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായ സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയേയും 170 മറ്റു ആക്ടിവിസ്റ്റുകളേയും ഇസ്രയേല്‍ നാടുകടത്തി. ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടിലയുടെ ഭാഗമായ 341 പേരെ ഇതിനോടകം നാടുകടത്തിയതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 138 പേര്‍ ഇനി ഇസ്രയേല്‍ പോലീസിന്റെ കസ്റ്റഡിയില്‍ അവശേഷിക്കുന്നതായാണ് വിവരം.

🏏 കായികം 🏏
🙏 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഇന്ത്യയിലെ ഔദ്യോഗിക അംബാസഡറായി മലയാളി താരം സഞ്ജു സാംസണെ നിയമിച്ചു. ഇന്ത്യയില്‍ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പദ്ധതികളുടെ ഭാഗമായാണ് സഞ്ജുവിനെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുത്തത്.






































