കൊല്ലം. ഡോ. എ.പി.ജെ അബ്ദുൾ കലാം സ്റ്റഡി സെൻ്റർ ഏർപ്പെടുത്തിയ ഈ വർഷത്തെ മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാർഡ് സീമ ടീച്ചറിന് ലഭിച്ചു. ലോക അധ്യാപക ദിനമായ ഒക്ടോബർ 5 ന് തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു.ഗണിത ശാസ്ത്ര പഠനരംഗത്ത് ടീച്ചറുടെ പ്രവർത്തനംഗങ്ങൾക്കുള്ള അംഗീകാരമാണ് ഈ അവാർഡ്. A+ എഡ്യൂക്കയർ, ബിയോവിഷൻ എന്നീ എഡ്യൂക്കേഷൻ ബ്ളോഗുകളിൽ പഠന പ്രവർത്തനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. സ്കൂൾ ഗണിത ക്ളബ് കൺവീനർ ആയിരിക്കെ നടത്തിയ ഫുട്ബോൾ നിർമ്മാണ മത്സരം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു അധ്യാപകപരിശീലനരംഗത്ത് സജീവ മായ ടീച്ചർ ആലപ്പുഴയിൽ നിന്നുള്ള സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗമാണ്. കൊറോണ കാലത്ത് ഗണിതപഠനം ലളിതവും രസകരവുമാക്കാൻ ടീച്ചർ ആരംഭിച്ച സീമാസ് ഈസി മാത്‍സ് എന്ന യൂട്യൂബ് ചാനൽ കുട്ടികൾക്കും അധ്യാപകർക്കും ഏറെ പ്രയോജനപ്പെട്ടിരുന്നു. ഇപ്പോൾ ആലപ്പുഴ ജില്ലയിലെ മുഹമ്മ മദർതെരേസ ഹൈസ്കൂളിലെ ഗണിതാദ്ധ്യാപികയാണ്. ഭർത്താവ് ജയൻ .ബി (പോലീ സ് കംപ്ലെയിൻ ൻ്റ് അതോറിറ്റി)മകൻ. വിനായക് ജെ (ബി കോം വിദ്യാർത്ഥി . രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്. കളമശ്ശേരി






































