തിരുവനന്തപുരം. സ്വര്‍ണ്ണപാളി വിവാദത്തിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ണ്ണായക യോഗം ഇന്നാരംഭിക്കും. നാളെ അവസാനിക്കുന്ന യോഗത്തില്‍ വിവാദ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ വീഴ്ച മനസിലാക്കുന്നതിന്‍റെ ഭാഗമായി 1999 മുതലുള്ള ലഭ്യമായ ഫയലുകള്‍ എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് സ്വര്‍ണ്ണം പൂശി എത്തിച്ച ദ്വാരപാലക ശില്‍പ്പത്തിലെ പാളികള്‍ ഈ മാസം 17ന് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. അടുത്ത മാസം 17ന് മണ്ഡലകാലം ആരംഭിക്കുന്നതിനാല്‍ അക്കാര്യവും രണ്ട് ദിവസത്തെ യോഗത്തില്‍ ഉയര്‍ന്നുവരും.
രാഷ്ട്രപതി ദ്രൗപതിമുർമു ഈ മാസം 22ന് ശബരിമലയിൽ ദർശനത്തിന് എത്തുന്നുണ്ട്.
ഇത് സംബന്ധിച്ച മുന്നൊരുക്കങ്ങളും ചർച്ചചെയ്യും.
Home News Breaking News സ്വര്‍ണ്ണപാളി വിവാദം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ണ്ണായക യോഗം ഇന്ന്





































