കാസര്‍ഗോഡ്. കുമ്പളയിൽ പലസ്തീൻ ഐക്യദാർഡ്യ മൈം തടഞ്ഞ സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകും. കാസർഗോഡ് DDE നൽകിയ റിപ്പോർട്ടും കലോത്സവ കമ്മിറ്റി നിരീക്ഷണവും ഉൾപ്പെടുത്തിയ റിപ്പോർട്ട് ആകും നൽകുക. അധ്യാപകർക്ക് ഗുരുതര വീഴ്ച ഉണ്ടായി എന്നതാണ് പ്രാഥമികമായി വകുപ്പ് വിലയിരുത്തുന്നത്. അധ്യാപകർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള അച്ചടക്കനടപടികൾ ആലോചിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരം ഇന്നലെ സ്കൂളിൽ വീണ്ടും വിദ്യാർത്ഥികൾക്ക് മൈം അവതരിപ്പിക്കാൻ അവസരം നൽകിയിരുന്നു.
എന്നാല്‍ കലോല്‍സവ മാനുവലിന് വിരുദ്ധമായി ബാനറുകളും പോസ്റ്ററുകളുമാണ് പരിപാടി അധ്യാപകര്‍ തടഞ്ഞദിവസം ഉപയോഗിച്ചിരുന്നതെന്നും ഇന്നലെ അതെല്ലാം ഒഴിവാക്കിയിരുന്നെന്നും വാദമുണ്ട്.






































