മാസപടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി സുപ്രീംകോടതി തള്ളി

Advertisement

ന്യൂഡെല്‍ഹി.CMRL എക്സാലോജിക് മാസപടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി തള്ളി സുപ്രീംകോടതി. ഹർജിക്കാരൻ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. രാഷ്ട്രീയ യുദ്ധങ്ങൾക്കായുള്ള വേദി കോടതി അല്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി ഹർജിക്കാരനോട്.വിഷയത്തിൽ ഇടപെടാൻ ആകില്ലെന്നും സുപ്രീംകോടതി. നിയമ പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ.

CMRL എക്സാലോജിക് മാസപ്പടി ഇടപാടിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യമാണ് സുപ്രീംകോടതിയും തള്ളിയത്. ഹർജി തള്ളിയ കോടതി ഹർജിക്കാരൻ മാത്യു കുഴൽനാടൻ എംഎൽഎ ക്കെതിരെ രൂക്ഷവിമർശനം നടത്തി. രാഷ്ട്രീയ പോരാട്ടങ്ങൾ നടത്തേണ്ട വേദി കോടതി അല്ലെന്നും അത്തരം കാര്യങ്ങൾ കോടതിക്ക് പുറത്താണെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായി വിമര്ശിച്ചു. കേസിൽ ഇടപെടാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നടപടിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ.

മാസപ്പടി കേസിലെ തന്റെ നിയമ പോരാട്ടം അവസാനിപ്പിക്കില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ടുള്ള പരാതി നേരത്തെ തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് മാത്യു കുഴൽനാടൻ ഹൈക്കോടതി സമീപിച്ചത്. ഹർജിയിലോ രേഖകളിലോ അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം കണ്ടെത്താനായില്ലെന്ന് നീരീക്ഷിച്ചാണ് ഹൈക്കോടതിയും ഹര്‍ജി തള്ളിയത്.

Advertisement