ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് ലിമിറ്റിനറെ എംഡി ബി ശ്രീകുമാറിനെതിരെ കേസെടുത്ത് പോലീസ്. ഓഫീസിൽ വെച്ച് മോശമായി പെരുമാറിയെന്ന ജീവനക്കാരിയുടെ പരാതിയിലാണ് കേസ്..എന്നാൽ പരാതി വ്യാജമാണെന്ന് ബി ശ്രീകുമാർ പറഞ്ഞു.
സംസ്ഥാന വ്യവസായ വകുപ്പിൻറെ കീഴിലുള്ള പൊതുമേഖല സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസ് ലിമിറ്റഡ്. സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥയാണ് എം ഡിക്കെതിരെ മോശമായി പെരുമാറിയെന്ന പരാതി പോലീസിന് നൽകിയത്. പരാതി പരിശോധിച്ച മ്യൂസിയം പോലീസ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ രഹസ്യ മൊഴി വൈകാതെ രേഖപ്പെടുത്തും. തുടർന്ന്
ബി ശ്രീകുമാറിനെയും ചോദ്യം ചെയ്യാനാണ് പോലീസിൻറെ തീരുമാനം. സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന വകുപ്പുകള് ശ്രീകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. മുറിയിൽ വെച്ച് ജീവനക്കാരിയുടെ ദേഹത്ത് ശ്രീകുമാർ സ്പർശിച്ചു… അശ്ലീല ചുവയോടെ സംസാരിച്ചു.. എന്നാണ് ജീവനക്കാരിയുടെ പരാതി. എന്നാൽ ചില ജോലികൾ ഏൽപ്പിച്ചിട്ട് വനിത ഉദ്യോഗസ്ഥ ചെയ്തില്ല. താനിതിനെ ചോദ്യം ചെയ്തു. ഇതിൽ പ്രകോപതയായാണ് ജീവനക്കാരി തനിക്കെതിരെ പരാതി നൽകിയിരിക്കുന്നതെന്നും ശ്രീകുമാർ പറയുന്നു. കേരള ഫീഡ്സിനറെ എം ഡിയായിരുന്നു ബി ശ്രീകുമാർ. 2024 ഡിസംബറിലാണ് ശ്രീകുമാർ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസ് ലിമിറ്റഡിൻറെ എം ഡിയായി ചുമതലയേറ്റെടുത്തത്.



































