മാതാ അമൃതാനന്ദമയിയെ ആദരിച്ച സർക്കാർ നടപടിയെ വിമർശിച്ച് മുസ്‌ലിം ലീഗ്

Advertisement

കോഴിക്കോട്. മാതാ അമൃതാനന്ദമയിയെ ആദരിച്ച സർക്കാർ നടപടിയെ വിമർശിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി
കെ എം ഷാജി.ആൾദൈവങ്ങളെ ആദരിക്കലല്ല മന്ത്രിയുടെ പണിയെന്ന് വിമർശനം.ദർഗയിൽ തുണി വിരിക്കുന്നതും മന്ത്രിയുടെ ഉത്തരവാദിത്തമല്ലെന്നും അദ്ദേഹം പറഞ്ഞു

മാതാ അമൃതാനന്ദ മയിയെ ആദരിച്ച സർക്കാർ നടപടിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ രൂക്ഷ ഭാഷയിലാണ് കെ എം ഷാജി വിമർശിക്കുന്നത്.ആൾ ദൈവങ്ങളെ ആദരിക്കലും,ദർഗയിൽ പോയി തുണി വിരിക്കലുമല്ല മന്ത്രിയുടെ ജോലി എന്ന് കെ എം ഷാജി വിമർശിച്ചു

വിഷയത്തിൽ മുസ്ലീം ലീഗിന്റ ഭാഗത്ത് നിന്നുള്ള ആദ്യ പ്രതികരണമാണ് ഇത്.ദുബൈ കെ എം സി സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സിഎച്ച് മുഹമ്മദ് കോയ ഇന്റർനാഷണൽ സമ്മിറ്റിൽ ആണ് ഷാജിയുടെ പ്രതികരണം

Advertisement