തിരുവനന്തപുരം. പ്രൊഫ. ജഗതി വേലായുധൻ നായരുടെ സ്മരണാർഥം നെയ്യാറ്റിൻകര വിദ്യാധിരാജവേദാന്ത പഠന കേന്ദ്രം നൽകിവരുന്ന വിദ്യാധിരാജഹംസം പുരസ്കാരത്തിന് ഗവേഷകനും എഴുത്തുകാരനുമായ ഡോ.സുരേഷ് മാധവ് അർഹനായി. ഒക്ടോബർ 12 വൈകിട്ട് 4 മണിയ്ക്ക് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ നടക്കന്ന ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കും. പതിനായിരംരൂപയും സ്മാരക മുദ്രയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ചട്ടമ്പിസ്വാമികൾ രചിച്ച ആറു കൃതികൾ കണ്ടെടുത്തു പ്രസിദ്ധീകരിച്ച സുരേഷ്മാധവ് ആത്മീയ- ചരിത്ര മേഖലയിൽ
നിരവധി ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നവോത്ഥാന പ്രമുഖരെ സംഘടനാ രംഗത്തേയ്ക്ക് നയിച്ച വേദഗുരുസദാനന്ദ സ്വാമികളുടെ ആദ്യത്തെ ആധികാരിക ജീവചരിത്രമാണ് സുരേഷ് മാധവിന്റെ ഏറ്റവും പുതിയ കൃതി.
ഇപ്പോൾ പന്തളം എൻ എസ്.എസ്. കോളേജിൽ മലയാളം അധ്യാപകനാണ്.





































