കോലഞ്ചേരി. സിപിഐഎം നേതാക്കൾക്കും , പി.വി. ശ്രീനിജിൻ എംഎൽഎയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സാബു എം.ജേക്കബ്. ട്വന്‍റി20 സ്ഥാനാർത്ഥിയാകാൻ പി.വി. ശ്രീനിജിൻ സമീപിച്ചെന്നും സി എൻ മോഹനനും, പി രാജീവും റസീറ്റില്ലാതെ പണം വാങ്ങിയെന്നുമാണ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് കോലഞ്ചേരിയിൽ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാബു എം ജേക്കബ്
സിപിഐഎം നേതൃത്വത്തിനും ശ്രീനിജിൻ എംഎൽഎയ്ക്കും എതിരെ നിരന്തരം ഏറ്റുമുട്ടുന്ന സാബു എം ജേക്കബ് ഗുരുതരമായ ആരോപണങ്ങളോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കം കുറിച്ചത്. കുന്നത്തുനാടിൽ സ്ഥാനാർത്ഥിയാകാൻ ശ്രീനിജൻ ട്വന്‍റി20 യെ സമീപിച്ചു.
പി.രാജീവും സി.എൻ.മോഹനനനും റസീറ്റില്ലാതെ തന്റെ പക്കൽ നിന്ന് പണം വാങ്ങിയെന്നും ആരോപണം
.60 പഞ്ചായത്തിലും മൂന്ന് മുനിസിപ്പാലിറ്റികളിലും, കൊച്ചി കോര്‍പ്പറേഷനിലും മത്സരിക്കാനാണ് തീരുമാനം. 1600 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടാകും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും മുഴുവന്‍ സീറ്റിലും ട്വന്റി20 വിജയിക്കുമെന്നും അവകാശവാദം. അധികാരത്തില്‍ വരുന്ന എല്ലാ പഞ്ചായത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ആബുലന്‍സ് സര്‍വ്വീസ്. സഞ്ചരിക്കുന്ന ആശുപത്രി തുടങ്ങിയവയാണ് വാഗ്ദാനങ്ങളിൽ ചിലത്

































