പലസ്തീൻ അനുകൂല മൈം അവതരിപ്പിച്ചതിനെ തുടർന്ന് നിർത്തിവെച്ച കലോത്സവം ഇന്ന് വീണ്ടും നടത്തും

Advertisement

കാസർകോട് കുമ്പള സ്കൂളിൽ പലസ്തീൻ അനുകൂല മൈം അവതരിപ്പിച്ചതിനെ തുടർന്ന് നിർത്തിവെച്ച കലോത്സവം ഇന്ന് വീണ്ടും നടത്തും. 4 വേദികളായാണ് മത്സരം നടക്കുക. അരോപണ വിധേയരായ അധ്യാപകരെ പരിപാടികളിൽ നിന്ന് മാറ്റി നിർത്തി. ഉച്ചക്ക് 12 മണിക്ക് വേദി 1 ആണ് മൈം അവതരിപ്പിക്കുക.വിഷയത്തിൽ
പൊതു വിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചുണ്ട്. ഈ റിപ്പോട്ടിൻ്റെ അടിസ്ഥാനത്തിൽ ആകും തുടർ നടപടികൾ.വിഷയത്തിൽ ഇന്ന് സമഗ്ര അന്വേഷണം ആരംഭിക്കും.അതെ സമയം വിഷയത്തിൽ പ്രതിഷേധിച്ച് കലോത്സവം നടക്കുന്ന കുമ്പള സ്കൂളിലേക്ക് ബിജെപി മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.അതിനാൽ തന്നെ കനത്ത പോലീസ് കാവലിൽ ആകും ഇന്ന് കലോത്സവം നടക്കുക.

Advertisement