ശബരിമല സ്വർണപ്പാളി , ഇന്ന് നിയമസഭ പ്രക്ഷുബ്ധയേക്കും

Advertisement

തിരുവനന്തപുരം.ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഇന്ന് നിയമസഭ പ്രക്ഷുബ്ധയേക്കും . റൂൾ 50 നോട്ടീസ് ആയി വിഷയം കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം. വിഷയത്തിൽ സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് പ്രതിപക്ഷം. രാവിലെ നിയമസഭാക്ഷി യോഗം ചേർന്ന് സഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ പ്രതിപക്ഷം തീരുമാനിക്കും. വിവാദത്തിൽ സഭയ്ക്ക് പുറത്തും പ്രതിപക്ഷസംഘടനകളുടെ പ്രതിഷേധം ഉണ്ടാകും. ദേവസ്വം വിജിലൻസ് അന്വേഷണം ഉടൻ പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് നൽകും. കോടതി നിർദ്ദേശപ്രകാരം കൂടുതൽ അന്വേഷണത്തിനാണ് സർക്കാർ തയ്യാറെടുക്കുന്നത്.

രേഖാമൂലം ഉത്തരം നൽകുന്ന നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളിലാണ് ഇപ്പോഴത്തെ വിവാദങ്ങൾ
കടന്നുവരുന്നത്.സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷ എം.എൽ.എമാരായ എം.വിൻസന്റ്
ടി.ജെ.വിനോദ്,ടി.സിദ്ദിഖ്, ഉമാ തോമസ് എന്നിവരാണ് ചോദ്യം നൽകിയിരിക്കുന്നത്. ആഗോള അയ്യപ്പ
സംഗമത്തിൻെറ ചെലവ് സംബന്ധിച്ച ചോദ്യം ഇടത് സ്വതന്ത്ര എം.എൽ.എപി.ടി.എ റഹീമാണ് ഉന്നയിച്ചിരിക്കുന്നത്.
ഈ രണ്ട് ചോദ്യങ്ങൾക്കും എന്ത് ഉത്തരം നൽകും എന്നതാണ് ആകാംക്ഷ.

Advertisement