പാലക്കാട് ജില്ലാ ആശുപത്രിയിൽ 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം: ഡിഎംഒയുടെ റിപ്പോർട്ട് തളളി സർക്കാർ; രണ്ട് ഡോകടർമാരെ സസ്പെൻഡ് ചെയ്തു

Advertisement

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലുണ്ടായ ചികിത്സാ പിഴവിനെത്തുടർന്ന് 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സഭവത്തിൽ ഡിഎംഒയുടെ റിപ്പോർട്ട് തള്ളി രണ്ട് ഡോക്ടർമാരെ സർക്കാർ സസ്പെൻഡ് ചെയ്തു.ജൂനിയർ കൺസൾട്ടൻ്റ് ഡോ.സർഫറാസ്, ജൂനിയർ റസിഡൻ്റ് ഡോ.മുസ്തഫ എന്നിവരെ സസ്പെൻ്റ് ചെയ്തു കൊണ്ടുള്ള ഉത്തരവാണ് സർക്കാർ ഇറക്കിയത്.ഇരു ഡോക്ടർമാരെയും വെള്ളപൂശി രക്ഷപെടുത്താനാണ് ഡിഎംയുടെ അന്വേഷണ റിപ്പോർട്ടിൽ ശ്രമിച്ചിരുന്നത്.ഇതിൽ തുടരന്വേഷണത്തിന് ഡിഎച്ച്എസിന് സർക്കാർ നിർദ്ദേശം നൽകിയെങ്കിലും ഡിഎംഒയുടെ റിപ്പോർട്ട് അതേപടി ഫോർവേഡ് ചെയ്യുക മാത്രമാണ് ഡിഎച്ച്എസ് നൽകിയത്. ഇത് തള്ളിയാണ് ആരോഗ്യ മന്ത്രിയുടെ നിർദ്ദേശാനുസരണം ഇപ്പോൾ രണ്ട് ഡോക്ടർമാർക്കെതിരെ സർക്കാർ നടപടി എടുത്തത്.

Advertisement