തിരുവനന്തപുരം.ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം ഉദ്യോഗസ്ഥരിലേക്കും അന്വേഷണം. അറ്റകുറ്റപ്പണിക്കായി 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് ദേവസ്വം ഉത്തരവ് മറയാക്കിയെന്ന് നിഗമനം. 1998 ൽ സ്വർണ്ണം പൊതിഞ്ഞ പാളികൾ 2019 ൽ എങ്ങനെ ചെമ്പായി എന്നാണ് ദേവസ്വം വിജിലൻസ് പരിശോധിക്കുന്നത്. ഉദ്യോഗസ്ഥരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തേക്കും. ആരോപണങ്ങളുടെയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് യുഡിഎഫ് നിലപാട്. സർക്കാറിനും ദേവസ്വം ബോർഡിനും എതിരെ ബിജെപിയും കടുത്ത പ്രതിഷേധത്തിന് ഒരുങ്ങുകയാണ്





































