പേ വിഷബാധ മരണം,വീട്ടമ്മ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണം

Advertisement

പത്തനംതിട്ട. പേ വിഷബാധ മരണം,വീട്ടമ്മ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണം.പത്തനംതിട്ട മണ്ണാറമല സ്വദേശിനി
കൃഷ്ണമ്മ (57)മരിച്ച സംഭവത്തിലാണ് ആരോപണം.മുഖത്ത് അടക്കം കടിയേറ്റി രുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വേണ്ടത്ര പരിചരണം കിട്ടിയില്ലെന്ന് പരാതി. ആറ് മുറിവുകളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ആദ്യദിവസം ഇഞ്ചക്ഷൻ എടുത്തത്.

ബാക്കി മൂന്നു മുറിവുകളിൽ ഇഞ്ചക്ഷൻ എടുത്തത് തൊട്ടടുത്ത ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെന്നും ബന്ധുക്കൾ .മുറിവുകൾ സോപ്പ് വെള്ളത്തിൽ കഴുകില്ല. കഴുകാൻ നിർദ്ദേശിച്ചില്ല. കൃഷ്ണമ്മയെ നായ കടിച്ചത് കഴിഞ്ഞ മാസം 4നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പ്രദേശവാസികളായ മറ്റ് ഏതാനും പേരെയും അന്ന് തെരുവുനായ കടിച്ചിരുന്നു

Advertisement