ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി നേതാവിൻ്റെ ഫെയ്സ്ബുക്ക് ലൈവ്

Advertisement

തിരുവനന്തപുരം. ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി നേതാവിൻ്റെ ഫെയ്സ്ബുക്ക് ലൈവ്. ബിജെപി സംസ്ഥാന കൗൺസിൽ അംഗമായ എൻ കെ ശശി പാർട്ടി ചുമതലകൾ ഒഴിഞ്ഞു

ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായ എൻ കെ ശശിയെ സംസ്ഥാന കൗൺസിലിലേക്ക് താഴ്ത്തിയത് പ്രതിഷേധിച്ചാണ്
ചുമതലകൾ ഒഴിഞ്ഞത്. തന്നെ പാർട്ടി തരംതാഴ്ത്തിയത് സിപിഎം മോഡലിൽ എന്ന് എൻ കെ ശശി ഫെയ്സ്ബുക്ക് ലൈവിൽ. സംസ്ഥാന കൗൺസിൽ അംഗമായി പ്രഖ്യാപിക്കുന്നതിനു മുന്നേ തന്നെ അറിയിച്ചില്ല. ഗ്രൂപ്പിസം പാർട്ടിയെ തകർക്കുമെന്ന് എൻ കെ ശശി. 50 വർഷമായി ബിജെപിയുടെ സജീവ പ്രവർത്തകൻ

ഗ്രൂപ്പ് ഇല്ലാത്തതിനാൽ ഒരു കാരണവശാലും താൻ ചുമതലയിൽ വരരുതെന്ന് ഗ്രൂപ്പ്‌ നേതാക്കന്മാർ ചിന്തിച്ചു. കെ സുരേന്ദ്രൻ പ്രസിഡണ്ട് ആയിരുന്ന സമയത്ത് പാർട്ടി മാറാൻ വേണ്ടി നിരവധിപേരെ നിർബന്ധിച്ച ഗ്രൂപ്പ് നേതാവ് ഇന്ന് പ്രധാന ചുമതലയിൽ ഇരിക്കുന്നു. അന്ന് പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്ന് പറഞ്ഞ് വിലക്കിയ നേതാവ് ഇന്ന് ജില്ലാ ചുമതലയിൽ ഇരിക്കുന്നു. ബിജെപിയിലെ വോട്ട് കച്ചവടത്തെപ്പറ്റിയും എൻ കെ ശശിയുടെ തുറന്നുപറച്ചിൽ. ബിജെപി വോട്ട് കോൺഗ്രസ്സിന് മറിച്ച നേതാവ് ഇപ്പോൾ സംസ്ഥാന നേതാവ്

ബിജെപിയുടെ ചുമതലകളിൽ നിന്നും രാജിവെക്കുന്ന വിവരം സംസ്ഥാന നേതൃത്വത്തെ അറിയിക്കുന്നു. തന്നെ അപമാനിക്കാൻ ഇവർ പത്ര വാർത്ത നൽകി.ഇത്തരക്കാരുമായി യോജിച്ചു പോവാൻ കഴിയില്ല. തുറന്നു പറച്ചിലിൻ്റെ പശ്ചാത്തലത്തിൽ അച്ചടക്കനടപടി എടുത്താൽ തീരുമാനത്തെ സ്വാഗതം ചെയ്യുമെന്നും NK ശശി

നെയ്യാറ്റിൻകരയിലെ മുതിർന്ന ബിജെപി നേതാവും എൻഎസ്എസിന്റെ സജീവ പ്രവർത്തകനായ NK ശശി നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ട്രസ്റ്റ് മെമ്പർ കൂടിയാണ്

Advertisement