വയനാട്. മുള്ളൻകൊല്ലിയിൽ കോൺഗ്രസ് വാർഡ് പ്രസിഡൻ്റിനെ വ്യാജ കേസിൽ കുടുക്കിയ സംഭവം. അറസ്റ്റിലായ മുൻ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് അനീഷ് മാമ്പിള്ളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കാനാട്ടുമല തങ്കച്ചനെയാണ് കേസിൽ കുടുക്കി ജയിലിൽ അടച്ചത്. ഇദ്ദേഹത്തിൻറെ വീട്ടിൽ കർണാടക മദ്യവും തോട്ടകളും കൊണ്ടുവെക്കാൻ നിർദ്ദേശം നൽകിയത് അനീഷ് മാമ്പിള്ളി എന്ന് പോലീസ്
ഇയാളെ അറസ്റ്റ് ചെയ്തത് ഇന്നലെ കുടക് കുശാൽനഗറിൽ നിന്ന്.മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ഇയാളെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു





































