2025 ഒക്ടോബർ 05 ഞായർ
BREAKING NEWS
👉കുമ്പള ജിഎച്ച്എച്ച്എസിലെ കലോത്സവം തടഞ്ഞ സംഭവം; പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രാഥമിക റിപ്പോർട്ട് നൽകി.
👉തിരുവനന്തപുരത്ത് നിന്ന് വഴിക്കടവിലേക്ക് പോയ കെ എസ് ആർ റ്റി സി സൂപ്പർഫാസ്റ്റ് ബസ് ആലപ്പുഴയിൽ ഡി വൈ ഡറിൽ ഇടിച്ച് കയറി 3 പേർക്ക് പരിക്കേറ്റു
👉ശബരിമല സ്വർണ്ണപ്പാളി കൈമാറ്റത്തിൽ ദുരൂഹത, ഉദ്യോഗസ്ഥർ അനുഗമിക്കാതെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയ്യിൽ മാത്രം കൊടുത്തു വിട്ടു.
👉കോഴിക്കേട് രാമനാട്ടുകരയിൽ വാഹനാപകടത്തിൽ 7 പേർക്ക് പരിക്ക്

👉യു ഡി എഫ് ഭരിക്കുന്ന മലപ്പുറം മംഗലം പഞ്ചായത്തിലെ വികസന സദസ് ബഹിഷ്ക്കരണ വിവാദം ,മുസ്ലിം ലീഗിനെതിരെ കോൺഗ്രസ്
👉 വിഷ ചുമ മരുന്ന് നിർദ്ദേശിച്ച ഡോ: പ്രവീൺ സോണി അറസ്റ്റിൽ ചിന്ത്വാര പരാസിയ ആശുപത്രിയിലെ ഡോക്ടറാണ്.

👉പാലക്കാട് മുണ്ടൂർ ഒടുവങ്ങാടിൽ വന്യ ജീവി ആക്രമണം, പുലിയെന്ന് സംശയം
👉ശബരിമല: നിലപാട് താഴെ തട്ടിൽ വരെ വിശദീകരിക്കാൻ എൻഎസ്എസ് ഒരുങ്ങുന്നു.
🌴കേരളീയം 🌴
🙏 ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ദേവസ്വം ആസ്ഥാനത്ത് നാല് മണിക്കൂറോളമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തത്.

🙏 ആഗോള അയ്യപ്പസംഗമത്തിന് ദേവസ്വം ഫണ്ടില്‍ നിന്ന് ഊരാളുങ്കലിന്റെ നേതൃത്വത്തിലുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് മുന്‍കൂര്‍ അനുവദിച്ചത് മൂന്ന് കോടി രൂപയെന്ന വിവരം പുറത്ത്.
🙏 ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആദരം ഏറ്റുവാങ്ങി മോഹന്‍ലാല്‍. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

🙏 കേരളത്തോടുള്ള അനീതിയും അവഗണയും അവസാനിപ്പിച്ച് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ അര്‍ഹമായ സഹായം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
🙏 കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കലോത്സവത്തിനിടെ കുട്ടികള്‍ അവതരിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം ഷോ നിര്‍ത്തിവെപ്പിച്ച സംഭവത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്.

🙏 ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാര്‍ത്ഥികളുടെ മനസുകളില്‍ ഏകപക്ഷീയമായ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനും നടത്തുന്ന ദില്ലി സര്‍ക്കാരിന്റെ നീക്കം അപകടകരമാണെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു പ്രസ്താവനയില്‍ വ്യക്തമാക്കി.
🙏 സംസ്ഥാനത്ത് 5 പുതിയ ദേശീയപാതകള്‍ കൂടി വികസിപ്പിക്കുന്നതിന് പദ്ധതി രേഖ തയ്യാറാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

🙏 കോട്ടയം കാണക്കാരിയില്‍ ഭാര്യയെ കൊന്നു കൊക്കയില്‍ തള്ളിയത് ദിവസങ്ങളോളം ആസൂത്രണം ചെയ്താണെന്ന് പ്രതി സാം കെ. ജോര്‍ജിന്റെ മൊഴി. കുടുംബ പ്രശ്നങ്ങളും സ്വത്തു തര്‍ക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
🙏 തൃശൂര്‍ പുതുക്കാട് പറപ്പൂക്കര മുത്രത്തിക്കരയില്‍ അച്ഛനെ വെട്ടിയശേഷം വീടിനു മുകളില്‍ ഒളിച്ചിരുന്ന മകന്‍ അഞ്ച് മണിക്കൂര്‍ നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം പോലീസില്‍ കീഴടങ്ങി. മുത്തിക്കര ശിവക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മേക്കാടന്‍ വീട്ടില്‍ 68 വയസുള്ള ശിവനെയാണ് മകന്‍ വിഷ്ണു വെട്ടിയത്.

🙏 മിന്നലേറ്റ് മരംവെട്ട് തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തുലാംപറമ്പ് സൗത്ത് ഡാണാപ്പടി വലിയ പറമ്പില്‍ പടീറ്റതില്‍ ബിനു തമ്പാന്‍ (45) ആണ് മരിച്ചത്. ഗുരുതരമായിപരിക്കേറ്റ വെട്ടുവേനി പടിക്കിലേത്ത് വടക്കേതില്‍ മഹേഷ്‌കുമാറിനെ (39) പരുമല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🇳🇪 ദേശീയം 🇳🇪
🙏 പ്രശസ്ത ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍. ഗുവാഹത്തി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായ സൗമിത്ര സൈകി അധ്യക്ഷന്‍ ആയ സമിതിയാണ് അന്വേഷണം നടത്തുക.

🙏 നടനും തമിള്‍ വെട്രി കഴകം നേതാവുമായ വിജയുടെ പ്രചാരണവാഹനം പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. വിജയ്യുടെ കാരവാനും യുവാക്കള്‍ സഞ്ചാരിച്ച ബൈക്കുകളും ഉള്‍പ്പെട്ട അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പൊലീസ് കേസെടുക്കാത്തത്തിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റിസ് സെന്തില്‍ കുമാറിന്റെ ഉത്തരവ്.
🙏 ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ് ടാഗില്ലാത്ത വാഹനങ്ങള്‍ക്കുള്ള ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴി പണമടച്ചാല്‍ വാഹനത്തിന്റെ ടോള്‍ നിരക്കിന്റെ 25ശതമാനം അധികം അടച്ചാല്‍ മതിയെന്നാണ് പുതിയ ഭേദഗതി. പണമായിട്ടാണെങ്കില്‍ നിലവിലുള്ളപോലെ നിരക്കിന്റെ ഇരട്ടി അധികമായി അടയ്ക്കണം. നവംബര്‍ 15 ന് പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരും.
🙏 തനിക്ക് ലഭിച്ച അഞ്ച് വര്‍ഷത്തെ ഇന്ത്യന്‍ വിസയുടെ വിവരം പങ്കുവെച്ചുകൊണ്ട് അമേരിക്കന്‍ പൌരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വലിയ ശ്രദ്ധ നേടുന്നു. ടോണി ക്ലോര്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന അമേരിക്കക്കാരന്‍ ക്ലോര്‍ ആന്റണി ലൂയിസ് എന്നയാളാണ് തനിക്ക് 5 വര്‍ഷത്തെ ഇന്ത്യന്‍ വിസ ലഭിച്ച വിവരം പങ്കുവെച്ചത്.

🙏നിയമപരമാക്കിയ
തുകൊണ്ടുമാത്രം നീതിയുണ്ടാകണമെന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്. ഇന്ത്യയില്‍ നിയമവാഴ്ചയാണുള്ളത്, ബുള്‍ഡോസര്‍ നീതിയല്ലെന്നും മൗറീഷ്യസ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രഭാഷണത്തിനിടെ ഗവായ് പറഞ്ഞു.
🙏 ബറേലിയിലും ബുള്‍ഡോസര്‍ നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സമീപ ദിവസങ്ങളില്‍ ഐ ലവ് മുഹമ്മദ് വിവാദവുമായി ബന്ധപ്പെട്ട് നഗരത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്നാണ് നഗരത്തിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ ജില്ലാ ഭരണകൂടം ശനിയാഴ്ച പൊളിക്കല്‍ നടപടിയുമായി രംഗത്തെത്തിയത്.

🙏 പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ചാരവൃത്തിക്കായി വിസ ഡെസ്‌ക് ദുരുപയോഗം ചെയ്യുന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഹരിയാണയിലെ പല്‍വല്‍ സ്വദേശിയായ വസീം അക്രം എന്ന സിവില്‍ എഞ്ചിനീയറെ അറസ്റ്റ് ചെയ്തതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
🙏 മധുര മീനാക്ഷി ക്ഷേത്രത്തില്‍ വ്യാജ ബോംബ് ഭീഷണി. ശനിയാഴ്ച രാവിലെയോടെ ഡിജിപിയുടെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന പരിശോധനയ്‌ക്കൊടുവില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

🙏 ഫറൂഖാബാദിലെ കോച്ചിംഗ് സെന്ററും ലൈബ്രറിയുമായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആര്‍മി റിക്രൂട്ട് പരീക്ഷക്ക് തയാറെടുക്കുകയായിരുന്ന ആകാശ് സക്‌സേന (25), ആകാശ് കശ്യപ് (24) എന്നിവരാണ് മരിച്ചത്.
🙏 ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാന്‍ എത്തുന്ന സ്ത്രീകളുടെ മുഖം വോട്ടര്‍ കാര്‍ഡുകളുമായി ഒത്തുനോക്കണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.

🙏 ജോധ്പൂരിലെ ഒരു ബാറില്‍ നിന്നും ബിയറുകളും ഭക്ഷണവും വാങ്ങിയ കസ്റ്റമറിന് 20% അധിക തുക ‘പശു സെസ്’ ഈടാക്കിയ സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പശുക്കളുടെയും ഗോശാലകളുടെയും സംരക്ഷണത്തിനും വേണ്ടിയെന്ന പേരിലാണ് ‘പശു സെസ്’ ഈടാക്കിയത്.
🇦🇴 അന്തർദേശീയം 🇦🇺
🙏 ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ ഇന്ത്യയിലേക്ക്. ഒക്ടോബര്‍ 8, 9 തീയതികളിലാണ് സന്ദര്‍ശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ, ‘വിഷന്‍ 2035’ രൂപരേഖയുടെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും.

🙏 അമേരിക്കയിലെ ഡാളസില്‍ 27 വയസ്സുകാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖര്‍ പോള്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ അജ്ഞാതനായ തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നു. എന്താണ് കാരണമെന്ന് വ്യക്തമല്ല.
🙏 ജപ്പാനില്‍ ചരിത്രമെഴുതാന്‍ സനേ തകായിച്ചി. രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാകാനൊരുങ്ങുകയാണ് തകായിച്ചി. ജപ്പാനിലെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സനേ തകായിച്ചിയെ പുതിയ നേതാവായി തെരഞ്ഞെടുത്തതോടെയാണ് അവര്‍ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്.

🙏 അറബിക്കടലില്‍ തുറമുഖം നിര്‍മിക്കാന്‍ പാകിസ്ഥാന്‍ അമേരിക്കയുടെ സഹായം തേടിയതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ ഉപദേഷ്ടാക്കള്‍ യുഎസ് ഉദ്യോഗസ്ഥരെ സമീപിച്ചെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
🙏 ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതിന് യുഎസ് പ്രസിഡന്റെ ഡൊണാള്‍ട്ട് ട്രംപിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മേദി. ട്രംപിന്റെ ഇരുപതിന സമാധാന നിര്‍ദേശങ്ങളിലെ പ്രധാന ഭാഗങ്ങള്‍ ഹമാസ് അംഗീകരിച്ചതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.

🙏 യുക്രൈനിലെ പാസഞ്ചര്‍ തീവണ്ടിക്കു നേരെ റഷ്യയുടെ വ്യോമാക്രമണം. മുപ്പതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. വടക്കന്‍ സുമി മേഖലയിലാണ് സംഭവമെന്ന് പ്രാദേശിക ഗവര്‍ണര്‍ ഒലെ ഹ്രിഹൊറോവ് പറഞ്ഞു. റെയില്‍വേ സ്റ്റേഷനെ ലക്ഷ്യമാക്കിയായിരുന്നു റഷ്യയുടെ ആക്രമണമെന്നും ഷോസ്ട്കയില്‍നിന്ന് യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട തീവണ്ടിയാണ് ആക്രമണത്തിനിരയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🏏 കായികം 🏏
🙏 ഓസ്‌ട്രേലിയയ്‌ക്കെ
തിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരയില്‍ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. അതേസമയം ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്‍ ഏകദിനത്തിലും ടീമിനെ നയിക്കും.

🙏 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്ക് ട്രോഫി കൈമാറാതിരുന്ന പാക് ആഭ്യന്തര മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റുമായ മൊഹ്‌സിന്‍ നഖ്വിയെ പാകിസ്താന്‍ ആദരിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സുല്‍ഫിക്കര്‍ അലി ഭൂട്ടോ എക്‌സലന്‍സ് ഗോള്‍ഡ് മെഡല്‍ നല്‍കി ആദരിക്കുമെന്ന് സംഘാടകര്‍ നിലപാടെടുത്തതായാണ് സൂചന.






































